തൃശൂർ കേച്ചേരി പട്ടിക്കര സ്വദേശി മിഷാല്‍ (34) ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഇതിഹാദ് എയർവേസില്‍ എയർക്രാഫ്റ്റ് എഞ്ചിനീയർ ആയിരുന്നു.പട്ടിക്കര മണ്ണാറയില്‍ മുസ്തഫയുടെ മകനാണ്.നാട്ടില്‍ പോയ ഭാര്യ നാളെ പ്രസവിക്കാനിരിക്കെയാണ് ഇന്ന് ഭർത്താവ് മിഷാല്‍ മരണപ്പെടുന്നത്.

ഏക സഹോദരി രണ്ടുവർഷം മുമ്ബാണ് അര്‍ബുദം മൂലം മരണപ്പെട്ടത്.കുടുംബം നാട്ടിലായതിനാല്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന മിഷാല്‍ ഉറക്കത്തിനിടെയാണ് മരണപ്പെട്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക