
വിവാഹങ്ങളോട് അനുബന്ധിച്ച് ലക്ഷങ്ങളും കോടികളും ചെലവഴിച്ചുള്ള ആഘോഷങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. പല വിവാഹ അനുബന്ധ വീഡിയോകളും ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.ഒരു വിവാഹ വേദിയില്‍ വച്ച് സഹോദരിക്ക് ഒപ്പം നൃത്തം ചെയ്ത ഒരു യുവാവിന്‍റെ മുഖത്ത് അടിക്കുന്ന സഹോദരന്‍റെ വീഡിയോ അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
എന്നാല്‍ വീഡിയോയെ ചൊല്ലി സമൂഹ മാധ്യമ ഉപയോക്താക്കള്‍ രണ്ട് തട്ടിലായി. ചിലര്‍ വീഡിയോയുടെ ആധികാരികതയില്‍ സംശയം പ്രകടിപ്പിച്ചു. മറ്റ് ചിലര്‍ വൈറലാകാനായി സൃഷ്ടിക്കപ്പെട്ട വീഡിയോയാണ് അതെന്ന് ആരോപിച്ചു.നഗ്പുരി പേജ് റാഞ്ചി എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.