തിരുപ്പതിയിലെ തിരുമല വെങ്കിടേശ്വര ക്ഷേത്രം സ്വർണ സമർപ്പണത്തിന്റെ പേരില്‍ പ്രസിദ്ധമാണ്. ദിനംപ്രതി ധാരാളം ഭക്തരാണ് ദൈവപ്രീതിക്കായി സ്വർണവും വിലപിടിപ്പുള്ള മറ്റു വസ്തുക്കളും ക്ഷേത്രത്തിന് സമർപ്പിക്കുന്നത്. സമ്ബന്ന കുടുംബങ്ങളുടെ സ്വർണ സമർപ്പണങ്ങള്‍ ഏറെ കണ്ട ക്ഷേത്ര നടയില്‍ നിന്ന് വളരെ കൗതുകരമായി ഒരു കാഴ്ച പി.ടി.ഐ പുറത്തുവിട്ടു.

പൂനെയില്‍ നിന്നും എത്തിയ കുടുംബം 25 കിലോഗ്രാം ഭാരമുള്ള സ്വർണാഭരണങ്ങള്‍ കഴുത്തിലണിഞ്ഞാണ് എത്തിയത്. രണ്ടു പുരുഷന്മാരും ഒരു സ്ത്രീയും ഒരു കുട്ടിയും ഉള്‍പ്പെടുന്ന കുടുംബത്തിലെ നാല് പേരുടെയും കഴുത്തില്‍ വലിയ സ്വർണമാലകളും വളയങ്ങളും കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ കുടുംബാംഗങ്ങളുടെ പേര് വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. തിരുമലയിലെ വെങ്കിടേശ്വര ക്ഷേത്രത്തിന് പുറത്ത് ഭാരമേറിയ ആഭരണങ്ങളും ബ്രാൻഡഡ് സണ്‍ഗ്ലാസുകളും ധരിച്ച്‌ നടക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക