ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ നൃത്തം ചെയ്യുന്നതിനിടെ യുവതി കുഴഞ്ഞു വീണ് മരിച്ചു. മദ്ധ്യപ്രദേശിലെ വിധിഷ ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. യുവതിയുടെ നൃത്തത്തിന്റെയും തുടർന്ന് വേദിയില്‍ കുഴഞ്ഞു വീഴുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

അടുത്ത ബന്ധുവിന്റെ വിവാഹ ആഘോഷ പരിപാടികളില്‍ പങ്കെടുക്കാനായി ഇൻഡോറില്‍ നിന്ന് വിധിഷയിലെത്തിയ പരിണീത ജയില്‍ എന്ന യുവതിയാണ് മരിച്ചത്. വിവാഹ തലേദിവസമുള്ള ആഘോഷങ്ങള്‍ നടന്നുവരുന്നതിനിടെ യുവതി വേദിയില്‍ കയറി നൃത്തം ചെയ്തു. ഇതിനിടെയാണ് പെട്ടെന്ന് അസ്വസ്ഥത പ്രകടിപ്പിക്കുകയും സെക്കന്റുകള്‍ക്കുള്ളില്‍ മുഖം കുത്തി വീഴുകയും ചെയ്യുന്നത്. നൃത്തം നിരവധിപ്പേ‍ർ മൊബൈല്‍ ക്യാമറകളില്‍ ചിത്രീകരിക്കുന്നുണ്ടായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകള്‍ പറയുന്നു. വേദിയില്‍ നൃത്തം ചെയ്യുന്നതിനിടെ യുവതിക്ക് ഹൃദയാഘാതം സംഭവിച്ചിരിക്കാം എന്നാണ് നിഗമനം. അടുത്തുണ്ടായിരുന്നവർ ഓടിയെത്തി യുവതിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തുന്നതിന് മുമ്ബ് മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക