തിരുവനന്തപുരം ലുലു ഹൈപ്പർ മാർക്കറ്റിലെ ഡെപ്യൂട്ടി ജനറല്‍ മാനേജർ വാഹനാപകടത്തില്‍ മരിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എസ്‌ രാജേന്ദ്രന്റെ മകൻ പട്ടം ഉള്ളൂർ കൃഷ്‌ണനഗർ പൗർണമിയില്‍ ആർ എല്‍ ആദർശ് (36) ആണ് മരിച്ചത്.

പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ കുമ്ബഴയില്‍ ഞായറാഴ്ച്ച രാത്രി 9.15 ഓടെയാണ് അപകടമുണ്ടായത്.ആദർശ്‌ സഞ്ചരിച്ച കാറില്‍ ചരക്കുമായിവന്ന നാഷണല്‍ പെർമിറ്റ് ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാർ സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറി. അഗ്നിരക്ഷാസേന എത്തിയാണ് യുവാവിനെ പുറത്തെടുത്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആദർശ്‌ സംഭവസ്ഥലത്തുതന്നെ മരിച്ചു.ദേശാഭിമാനി ഓണ്‍ലൈൻ മുൻ അസിസ്റ്റന്റ് മാനേജരുമായിരുന്നു. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍. അമ്മ: ലീനാകുമാരി. ഭാര്യ: മേഘ. മകൻ: ആര്യൻ. സഹോദരൻ: ഡോ. ആശിഷ്‌.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക