വാഹനാപകടത്തില്‍ ഗുരുതരപരിക്കേറ്റ് ചികിത്സയിലായിരുന്ന റിയാലിറ്റി ഷോ താരം അലീഷ അന്തരിച്ചു. മാനന്തവാടി സ്വദേശിയായ അലീഷക്ക് മൈസൂരുവി‌ല്‍ വച്ചുണ്ടായ വാഹനാപകടത്തിലാണ് പരിക്കേറ്റത്.ഭർത്താവ് ജോബിനോടൊപ്പം ബെംഗളൂരുവിലെ നൃത്ത പരിപാടിക്കായി പോകവെയായിരുന്നു അപടകം.

വ്യാഴാഴ്ച അർധരാത്രിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ പരുക്കേറ്റ ഭർത്താവ് ജോബിൻ ചികിത്സയില്‍ കഴിയുകയാണ്. മൈസൂരുവില്‍ വച്ച്‌ ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞെന്നാണ് പ്രാഥമിക വിവരം.ഗുരുതരമായി പരിക്കേറ്റ അലീഷയെ മൈസൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർ ചികിത്സയ്ക്കായി അലീഷയെ നാട്ടിലേക്ക് കൊണ്ടു വരുന്നതിനിടെ ഗുണ്ടല്‍പേട്ടില്‍ വെച്ച്‌ ആരോഗ്യ സ്ഥിതി വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാനന്തവാടിയില്‍ എബിസിഡി എന്ന നൃത്ത വിദ്യാലയം നടത്തിവരികയായിരുന്നു. ടിവി ചാനലുകളിലും മറ്റും ധാരാളം റിയാലിറ്റി ഷോകളില്‍ പങ്കെടുത്ത താരം കൂടിയാണ് അലീഷ. മകള്‍: എലൈന എഡ്വിഗ ജോബിൻ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക