വർക്കല ഇടവയില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഇടവ ഓടയം ഒറ്റപുന്നവിളയില്‍ നൗഷാദ് – രേഷ്ന ദമ്ബതികളുടെ 48 ദിവസം പ്രായമുള്ള നെഹിയാൻ എന്ന ആണ്‍കുഞ്ഞാണ് മരിച്ചത്.
രാവിലെ കുഞ്ഞിന് മുലപ്പാല്‍ നല്‍കിയശേഷം കട്ടിലില്‍ കിടത്തിയിരിക്കുകയായിരുന്നു. മൂത്ത കുട്ടിയെ അമ്മ സ്കൂളില്‍ അയച്ചശേഷം തിരികെ വന്നു നോക്കുമ്ബോള്‍ കുഞ്ഞിന് അനക്കം ഉണ്ടായിരുന്നില്ല. തുടർന്ന് വർക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
അയിരൂർ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. പാല്‍ തൊണ്ടയില്‍ കുരുങ്ങിയാണ് മരണമെന്നാണ് നിഗമനം. കുഞ്ഞിന് ന്യുമോണിയയുടെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നെന്നും മറ്റ് സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















