മുംബൈ: രണ്ടു ദിവസം നീണ്ടു നിൽക്കുന്ന വസായ് ഫൈൻ ആർട്സ് ഫെസ്റ്റിവലിനു നാളെ ഫെബ്രുവരി 8 ശനിയാഴ്ച വൈകുന്നേരം 6മണിക്ക് 10വയസ്സുകാരി അരിരുദ്ര നയിക്കുന്ന കേളിയോടെ തുടക്കം കുറിക്കും.വസായി വെസ്റ്റ് ശബരിഗിരി ക്ഷേത്രം പ്രാർത്ഥന മണ്ഡപത്തിൽ വച്ചു നടക്കുന്ന ചടങ്ങിൽ കുമാരി അനിരുദ്ര ചെണ്ടയിലും, കലാനിലയം ജനാർദ്ദനൻ മദ്ധളത്തിലും കേളികൊട്ടും തുടർന്ന് കുഴൽപറ്റും, കൊമ്പ്പറ്റും അരങ്ങേറും7 മണിക്ക് തായമ്പക ലോകത്തെ വളർന്നു വരുന്ന പ്രശസ്ത കലാകാരി കുമാരി രഹിത കൃഷ്ണ ദാസ് നയിക്കുന്ന തായമ്പകയും നടക്കും.

ഉത്ഘാടന സമ്മേളനത്തിൽ പ്രശസ്ത മാധ്യമ പ്രവർത്തകരായ എം ജി അരുൺ, ഐപ്പ് വള്ളികാടൻ,പ്രിയരാഗ്, ടെർമിനൽ ടെക്നോളജി ഡയറക്ടർ സി എ ആന്റോ,റിനഇന്ത്യ യുടെ ഡയറക്ടർ അശോക് മഹേന്ദ്ര,ഡോക്ടർ സുരേഷ് കുമാർ നായർ, സാംസ്‌കാരിക പ്രവർത്തകരായ സുരേന്ദ്രബാബു, എ ബി നായർ അമ്പർനാഥ്, പി വി കെ നമ്പ്യാർ, പി എസ്സ് രാജൻ, കെ ഓ ദേവസ്സി, സുഭാഷ് കുമാർ എന്നിവരുടെ സാന്നിധ്യത്തിൽ വിളക്ക് തെളിയിക്കും.രണ്ടാം ദിവസം ആയ ഞായറാഴ്ച കാലത്ത് 9 മണിക്ക് നിഖിൽ പ്രസാദ് നയിക്കുന്ന നാമസങ്കീർത്തനത്തോടെ രണ്ടാദിവസത്തെ പരിപാടി കൾക്ക് തുടക്കം കുറിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

10.30 മുതൽ ഗാനഭൂഷണം പ്രസ്സന വാര്യരും ശിഷ്യരും നയിക്കുന്ന ത്യാഗരാജ ആരാധനയും വൈകുന്നേരം 6.30 മുതൽ സതി വിജയകുമാറിന്റെ ശിഷ്യർ അവതരിപ്പിക്കുന്ന കൈകൊട്ടിക്കളിയും തുടർന്ന് ഡോക്ടർ എൻ ജെ നന്ദിനി നയിക്കുന്ന സംഗീത കച്ചേരി യും കച്ചേരിക്ക് ബോംബെ ഗണേഷ് മൃദഗത്തിലും, ഗോകുൽ അലക്കോട് വയലിൻ,വാഴപ്പിള്ളി കൃഷ്ണകുമാർ ഘടത്തിലും, വിഷ്ണു വി കാമത് ഗഞ്ചിറയിലും പക്കമേളം ഒരുക്കും.സമാപന സമേളനത്തിൽ കേളി രാമചന്ദ്രൻ, പി ആർ സഞ്ജയ്‌, സച്ചിൻ മേനോൻ, എ കെ പ്രഭാകരൻ, വിദ്യാധരൻ തുടങ്ങിയ പ്രമുഖരും പങ്കെടുക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക