ക്രിസ്മസ്-പുതുവത്സര ബമ്ബര്‍ ലോട്ടറിയുടെ ഒന്നാംസമ്മാനം ഇന്ന് നറുക്കെടുത്തപ്പോള്‍ ഒന്നാം സമ്മാനത്തിന് അർഹനായത് ഇരിട്ടിയിലെ സത്യനാണ്.ഇരിട്ടിയിലുള്ള ‘മുത്തു’ ലോട്ടറി ഏജന്‍സിയില്‍നിന്നാണ് സത്യന്‍ ടിക്കറ്റ് എടുത്തത്. ക്രിസ്മസ് ബമ്ബര്‍ ലോട്ടറിയുടെ പത്ത് ടിക്കറ്റുകളാണ് സത്യന്‍ വാങ്ങിയതെന്നും അതിലൊന്നാണ് സമ്മാനാര്‍ഹമായ ടിക്കറ്റെന്നും ലോട്ടറി ഏജൻസിയിലെ ജീവനക്കാർ പറഞ്ഞു.

ജനുവരി 24-നാണ് സത്യന്‍ എന്നയാള്‍ മുത്തു ലോട്ടറി ഏജന്‍സിയുടെ ഇരിട്ടി ശാഖയില്‍നിന്ന് ടിക്കറ്റുകള്‍ വാങ്ങിയത്. പത്ത് ടിക്കറ്റുകളടങ്ങിയ ഒരു ബുക്ക് ടിക്കറ്റാണ് അദ്ദേഹം വാങ്ങിയത്. പേര് ചോദിച്ചപ്പോള്‍ സത്യന്‍ എന്ന് പറഞ്ഞു. ആ പേരില്‍ ബില്ലും നല്‍കി. എന്നാല്‍, അദ്ദേഹം സ്ഥിരമായി ടിക്കറ്റ് എടുക്കുന്ന ആളല്ലെന്നും ഏജന്‍സിയിലുള്ളവര്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കണ്ണൂര്‍ ചക്കരക്കല്‍ ആസ്ഥാനമായുള്ള മുത്തു ലോട്ടറി ഏജന്‍സിയിലൂടെയാണ് ക്രിസ്മസ് ബമ്ബറിന്റെ ഒന്നാംസമ്മാനം കിട്ടിയ XD 387132 എന്ന നമ്ബറിലുള്ള ടിക്കറ്റ് വിറ്റത്. ഏജന്‍സിയുടെ ഇരിട്ടി ശാഖയിലാണ് ഈ ടിക്കറ്റ് വില്‍പ്പന നടത്തിയതെന്ന് ഏജന്‍സി ഉടമ അനീഷ് നേരത്തെ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് സത്യന്‍ എന്നയാളാണ് ഒന്നാംസമ്മാനമടിച്ച ടിക്കറ്റ് വാങ്ങിയതെന്നകാര്യം ഏജന്‍സി ജീവനക്കാര്‍ സ്ഥിരീകരിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക