ഓണം ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനത്തുക 30 കോടിയായി ഉയർത്തി സംസ്ഥാന സർക്കാർ. കഴിഞ്ഞ വർഷം 25 കോടിയായിരുന്ന ഒന്നാം സമ്മാനം അഞ്ച് കോടി രൂപ വർധിപ്പിച്ചാണ് പുതിയ പ്രഖ്യാപനം. സമ്മാനഘടനയിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇതുവരെ 50 ലക്ഷം രൂപയായിരുന്ന മൂന്നാം സമ്മാനം ഇനി 25 ലക്ഷം രൂപയായിരിക്കും.

  • ഒന്നാം സമ്മാനം: 30 കോടി രൂപ.
  • രണ്ടാം സമ്മാനം: 1 കോടി രൂപ വീതം 20 പേർക്ക് (ഓരോ സീരീസിലും 2 വീതം).
  • മൂന്നാം സമ്മാനം: 25 ലക്ഷം രൂപ വീതം 20 പേർക്ക് (ഓരോ സീരീസിലും 2 വീതം)

അതേസമയം, ടിക്കറ്റ് വിലയില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. ഒരു ടിക്കറ്റിന് 500 രൂപ തന്നെയാണ് വില.ഈ വർഷത്തെ ഓണം ബംപർ ടിക്കറ്റിന്റെ പ്രകാശനം ജൂലൈ 17ന് നടക്കും. ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി. സതീശൻ ടിക്കറ്റ് പുറത്തിറക്കും. രാജ്യത്ത് ഇത്രയും ഉയർന്ന തുക ലോട്ടറി സമ്മാനമായി നല്‍കുന്നത് കേരളത്തിലാണ്. 90 ലക്ഷം ടിക്കറ്റുകളാണ് ഏജന്റുമാർക്ക് നല്‍കാൻ നിശ്ചയിച്ചിട്ടുള്ളതെങ്കിലും ആവശ്യകത അനുസരിച്ചാകും ടിക്കറ്റ് പ്രിന്റ് ചെയ്യുക. ടിക്കറ്റ് സീരീസ്: TA, TB, TC, TD, TE, TG, TH, TJ, TK, TL

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക