2005-ലെ കേരള പേപ്പർ ലോട്ടറിച്ചട്ടത്തില്‍ ഭേദഗതി വരുത്തി സംസ്ഥാന സർക്കാർ വിജ്ഞാപനമിറക്കി. ഇതോടെ കേരള ഭാഗ്യക്കുറിയുടെ വില്‍പ്പന ഇതര സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും നിയമവിധേയമാകും.വില്‍ക്കേണ്ട സംസ്ഥാനങ്ങളെയും വിതരണ ഏജന്റിനെയും സർക്കാർ തീരുമാനിക്കും.

സംസ്ഥാനത്തിന്റെ അധികാരപരിധിക്കുള്ളില്‍ അനധികൃതമായി ലോട്ടറി നടത്തിയാല്‍ രണ്ടുവർഷംവരെ കഠിനതടവും പിഴയും ശിക്ഷയുമുണ്ട്. ടിക്കറ്റുകളോ അതിന്റെ നമ്ബരുകളോ ഏതെങ്കിലും കോമ്ബിനേഷനിലോ ചിത്രങ്ങള്‍ ഉള്‍പ്പെടെ ഏതെങ്കിലും രൂപത്തിലോ ഓണ്‍ലൈനായോ സാമൂഹികമാധ്യമം വഴിയോ വിറ്റാല്‍ ശിക്ഷയുണ്ട് എന്നും ഭേദഗതിയില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലോട്ടറി വില്‍പ്പന നിയമവിധേയമായ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും വില്‍ക്കാനാണ് അനുമതി. അല്ലാത്തിടങ്ങളില്‍ വില്‍ക്കുന്നില്ലെന്ന് ഏജന്റ് ഉറപ്പാക്കണം.ബാങ്ക് ഗ്യാരന്റിയുടെ അടിസ്ഥാനത്തില്‍ ഏജന്റുമാർക്ക് ടിക്കറ്റ് കടം നല്‍കാനുള്ള വ്യവസ്ഥയും ഭേദഗതിയില്‍ ഉള്‍പ്പെടുത്തി.പുതിയ ഭേദഗതി അനുസരിച്ച്‌ ലോട്ടറി ഓഫീസുകളില്‍നിന്ന് പരമാവധി അരലക്ഷംമുതല്‍ 50 ലക്ഷംവരെ രൂപയുടെ ടിക്കറ്റുകള്‍ ഏജന്റുമാർക്ക് കടമായി വാങ്ങാം.ബാങ്ക് ഗ്യാരന്റിയുടെ 90 ശതമാനംവരെയാണു കടം കിട്ടുക. നിശ്ചിത ദിവസത്തിനുമുൻപ് മുഴുവൻ തുകയും തിരിച്ചടയ്‌ക്കുന്നത് വൈ കിയാല്‍ 18 ശതമാനം പലിശയോടെ തുക ബാങ്ക് ഗ്യാരന്റിയില്‍നിന്ന് ഈടാക്കും.

ലോട്ടറി സംസ്ഥാനത്തിനുപുറത്തു വില്‍ക്കാൻ ഇതുവരെ അനുമതിയില്ലായിരുന്നു. എന്നാല്‍, അനധികൃത വില്‍പ്പന വ്യാപകമായിരുന്നു. ഇതരസംസ്ഥാനത്തെ വിപണനസാധ്യത മുന്നില്‍ക്കണ്ടാണ് ഭേദഗതി. വൻകിട ഏജന്റുമാർക്ക് അനുകൂലമായ വ്യവസ്ഥകളും ഭേദഗതിയിലുണ്ട്.അസം, അരുണാചല്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, മേഘാലയ, നാഗാലാൻഡ്, മിസോറം, ഗോവ, മഹാരാഷ്‌ട്ര, മണിപ്പുർ, മധ്യപ്രദേശ്, പഞ്ചാബ്, സിക്കിം എന്നിവിടങ്ങളിലാണ് ലോട്ടറി അംഗീകൃതമായിട്ടുള്ളത്. പക്ഷെ ഇവിടങ്ങളിലെ സർക്കാരുമായി ധാരണയിലെത്തിയാല്‍ മാത്രമേ അവിടെ വില്‍ക്കാനാകൂ.

കുത്തകക്കാരെയും കോർപ്പറേറ്റുകളെയും സഹായിക്കുന്നതാണ് പുതിയ ഭേദഗതി എന്നും ഇപ്പോള്‍ത്തന്നെ കേരളത്തില്‍ വേണ്ടത്ര ലോട്ടറി ടിക്കറ്റ് സാധാരണ വിതരണക്കാർക്കു കിട്ടുന്നില്ല എന്നും കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് അസോസിയേഷൻ പറഞ്ഞു . ഇതരസംസ്ഥാനത്തേക്കു വില്‍പ്പന വ്യാപിപ്പിക്കുമ്ബോള്‍, അവിടത്തെ ലോട്ടറി കേരളത്തിലേക്കും വരാൻ വഴിതുറക്കും എന്നും അവർ ആരോപിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക