രാവിലെ നടക്കാൻ ഇറങ്ങിയ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു. പാലക്കാട് അലനല്ലൂർ കരുണ ആശുപത്രിയിലെ ഡോക്ടർ സജീവനാണ് മരിച്ചത്.ഇന്ന് രാവിലെ 7:45 ഓടെ ഭീമനാട് വെച്ച് നടക്കുന്നതിനിടെ കുഴഞ്ഞു വീണാണ് മരണം സംഭവിച്ചത്.
മൃതദേഹം മണ്ണാർക്കാട് താലൂക് ആശുപത്രിയിലേക്ക് മാറ്റി. മൂവാറ്റുപുഴ സ്വദേശിയായ ഇദ്ദേഹം അലനല്ലൂരിലാണ് താമസിച്ചിരുന്നത്. പതിവായി രാവിലെ നടക്കാനിറങ്ങാറുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















