വീട്ടുകാരുടെ സമ്മതമില്ലാതെ യുവാവിനൊപ്പം പോയ പത്തൊൻപതുകാരി വീടിനുള്ളില്‍ മരിച്ച നിലയില്‍. കടയ്‌ക്കല്‍ പാട്ടിവളവ് സ്വദേശി ശ്രുതിയാണ് മരിച്ചത്.രണ്ട് മാസം മുമ്ബാണ് പെണ്‍കുട്ടിയെ മാഹീൻ എന്നയാള്‍ വിവാഹം കഴിച്ചത്. വീട്ടുകാരുടെ സമ്മതമില്ലാതെ ശ്രുതി മാഹീനൊപ്പം പോകുകയായിരുന്നു.
ഈയിടെയായി കടയ്‌ക്കലിലെ സ്വന്തം വീട്ടിലാണ് മാഹീനൊപ്പം ശ്രുതി താമസിച്ചിരുന്നത്. ഇന്നലെ രാത്രി വീട്ടിലെ കിടപ്പുമുറിയില്‍ ശ്രുതിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു കഴിഞ്ഞ ദിവസം മാഹീനുമായി ചില തർക്കങ്ങള്‍ ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും ആരോപണം.സംഭവത്തില്‍ കടയ്‌ക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















