വ്യത്യസ്തമായ ഒരു മോഡല്‍ കണ്ടതിന്റെ ഞെട്ടലിലാണ് ശനിയാഴ്ച നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ 2025 ല്‍ വന്ന വാഹന പ്രേമികള്‍.ബജാജിന്റെ കീഴിലുള്ള വായ്‌വേ മൊബിലിറ്റി ഇന്ത്യയിലെ ആദ്യത്തെ സൗരോർജ്ജ ഇലക്‌ട്രിക് വാഹനമായ ഇവിഎ അവതരിപ്പിച്ചിരിക്കുകയാണ്.

നോവ (9 കിലോവാട്ട് അവർ), സ്റ്റെല്ല, (12.6 കിലോവാട്ട് അവർ), വേഗ (18 കിലോവാട്ട് അവർ) എന്നീ മൂന്ന് വ്യത്യസ്ത ശ്രേണികളിലായാണ് ‘ഇവിഎ’ പുറത്തിറക്കിയത്. വേരിയന്റിനെ ആശ്രയിച്ച്‌ 3.25 ലക്ഷം മുതല്‍ 6 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില.ഇന്ത്യയിലെ ഏറ്റവും വലിയ മൊബിലിറ്റി എക്‌സ്‌പോയായ ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോ 2025 വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘ഇവ വെറുമൊരു കാർ മാത്രമല്ല; വെയ്‌വേ മൊബിലിറ്റിയില്‍ ഞങ്ങള്‍ ഓട്ടോമൊബൈലുകളെയും ഊർജ്ജത്തെയും കുറിച്ച്‌ ചിന്തിക്കുന്ന രീതിയില്‍ നടത്തിയ ഒരു വിപ്ലവമാണിത്. ഇത് ഇന്ത്യയുടെയും ഞങ്ങളുടെയും നവീകരണം, സുസ്ഥിരത, ഊർജ്ജ സ്വാതന്ത്ര്യം എന്നിവയോടുള്ള പ്രതിബദ്ധതയെ പ്രതിനിധീകരിക്കുന്നു.’ ചടങ്ങില്‍ സംസാരിച്ച വായ്‌വേ മൊബിലിറ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നിലേഷ് ബജാജ് പറഞ്ഞു’EVA’യ്ക്ക് ഒരു ചാർജില്‍ 250 കിലോമീറ്റർ യഥാർത്ഥ റേഞ്ചും മണിക്കൂറില്‍ 70 കിലോമീറ്റർ പരമാവധി വേഗതയും ഉണ്ടാകുമെന്ന് കമ്ബനി അവകാശപ്പെട്ടു, അതുകൊണ്ട് തന്നെ ‘നഗര യാത്രകള്‍ക്ക് ഇത് വളരെ അനുയോജ്യമാണെന്നാണ് കമ്ബനി അവകാശപ്പെടുന്നത്.

2026 മധ്യത്തോടെ EVA യുടെ വാണിജ്യ ഉല്‍‌പാദനം ആരംഭിക്കാനും അതേ വർഷം രണ്ടാം പകുതിയില്‍ ഡെലിവറികള്‍ ആരംഭിക്കാനും കമ്ബനി പദ്ധതിയിടുന്നു. തുടക്കത്തില്‍, തിരഞ്ഞെടുത്ത നഗരങ്ങളില്‍ വാഹനം ലഭ്യമാകും.വാഹനത്തിനായുള്ള പ്രീ-ബുക്കിംഗ് ഈ മാസം ആരംഭിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക