കൊല്ലത്ത് പതിനാറുകാരി പ്രസവിച്ചതായി റിപ്പോർട്ടുകള്‍. പതിനാലുകാരനായ സഹോദരനാണ് ഉത്തരവാദിയെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. തമാശയ്ക്ക് തുടങ്ങിയ ബന്ധമാണെന്നും അതുവഴി ഗർഭിണിയായെന്നുമാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്.
ഈ മാസം പതിമൂന്നിന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ വച്ചാണ് പെണ്‍കുട്ടി പ്രസവിച്ചത്. തുടർന്ന് പൊലീസും ചൈല്‍ഡ് ലൈൻ പ്രവർത്തകരും മൊഴിയെടുത്തപ്പോള്‍ സഹോദരനാണ് ഇതിനുപിന്നിലെന്ന് പെണ്‍കുട്ടി പറഞ്ഞതായാണ് വിവരം. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
കുഞ്ഞിനെ ആലപ്പുഴ ചൈല്‍ഡ് ലൈൻ ഏറ്റെടുത്തിട്ടുണ്ടെന്നാണ് വിവരം. പെണ്‍കുട്ടിയുടെ വീടും സഹോദരന്റെ ദൃശ്യങ്ങളും പകർത്താൻ ശ്രമിച്ച അഞ്ച് കോണ്‍ഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തതായി ഒരു മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















