ഓരോ ദിവസവും ആയിരക്കണക്കിന് വീഡിയോകളാണ് സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇവയില്‍ ചിലതെങ്കിലുമൊക്കെ കാഴ്ചക്കാരുടെ മനസിനെ വല്ലാതെ സ്വാധീനിച്ചെന്നുവരും.പ്രത്യേകിച്ചും പ്രണയാർദ്രമായ വീഡിയോകള്‍. ഏതായാലും അത്തരം ഒരു പ്രകടനത്തിന്റെ മനോഹര ദൃശ്യങ്ങളാണ് ഇപ്പോള്‍ നെറ്റിസണ്‍സ് ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്.

തന്റെ ഭാര്യക്ക് വേണ്ടി സൂപ്പർ ഹിറ്റ്‌ ബോളിവുഡ് ഗാനമായ “യു ആർ മൈ സോണിയ”യ്ക്ക് നൃത്തം ചവിട്ടുന്ന രാജസ്ഥാനി യുവാവിന്റെ വീഡിയോയാണ് ഇത്.ജയ്ശ്രീ തൻവാറും കുൻവർ രോഹിത് സിംഗ് രജാവത്തും ഇൻസ്റ്റാഗ്രാമില്‍ പങ്കിട്ട വീഡിയോയില്‍ ദമ്ബതികള്‍ തമ്മിലുള്ള പ്രണയാർദ്ര നിമിഷം കാണികളെ വളരെയധികം സന്തോഷിപ്പിച്ചിരിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മനോഹരമായ പശ്ചാത്തലത്തില്‍ ഒരുക്കിയ കഭി ഖുഷി കഭി ഗമിലെ ജനപ്രിയ ഗാനത്തിന് ജയ്ശ്രീയുടെ കൈപിടിച്ച്‌ രോഹിത് സിംഗ് രജാവത്ത് ആവേശകരമായ നൃത്തം അവതരിപ്പിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്.

രോഹിത്തിന്റെ ചടുലമായ ചുവടുകളും, ഊർജ്ജവും, സ്‌നേഹത്തോടെയുള്ള നോട്ടവും ജയശ്രീയില്‍ പുഞ്ചിരിയും നാണവും വിടർത്തുന്നത് വീഡിയോയില്‍ ദൃശ്യമാണ്.അത് മാത്രമല്ല, ഹൃത്വിക് റോഷൻ്റെ കഹോ നാ പ്യാർ ഹേയില്‍ നിന്നുള്ള ഐക്കണിക് ഹുക്ക് സ്റ്റെപ്പ് രോഹിത് നൃത്തത്തിനിടയില്‍ അവതരിപ്പിച്ചപ്പോള്‍ കാണികള്‍ ഒന്നടങ്കം ആവേശഭരിതരായി എന്നുപറയാം.

“അവന് തൻ്റെ സ്നേഹം പരസ്യമായി പ്രകടിപ്പിക്കാൻ ഒരു ഭയവുമില്ലായിരുന്നു ” എന്ന മനോഹരമായ അടിക്കുറിപോടെയാണ് വീഡിയോ ഇൻസ്റ്റാഗ്രാമില്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ഇതിനകം 1 ദശലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്.രോഹിത്തിന്റെ നിസ്വാർത്ഥമായ സ്നേഹ പ്രകടനങ്ങള്‍ കണ്ട് നിരവധി ആളുകള്‍ കമന്റുകളുമായി രംഗത്തെത്തി.

” ഇത് ഞാൻ ഇൻ്റർനെറ്റില്‍ കണ്ട ഏറ്റവും മനോഹരമായ നൃത്തമാണ്” എന്നാണ് ഒരു കാഴ്ചക്കാരൻ കുറിച്ചത്.എന്റെ ഭർത്താവ് ഇങ്ങനെ സ്നേഹം പ്രകടിപ്പിച്ചില്ലെങ്കില്‍ എനിക്ക് അയാളെ വേണ്ട” എന്നാണ് ഒരു യുവതി രസകരമായി കുറിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക