പി.ജെ ജോസഫിനെ ചതിയനെന്ന് വിശഷിപ്പിച്ച്‌ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്‌റെ മുഖപത്രത്തില്‍ ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജിന്‌റെ ലേഖനം.

ബാര്‍കോഴ വിവാദകാലത്ത് കോഴ മാണി രാജിവെക്കണമെന്ന് മുദ്രാവാക്യം വിളിച്ച്‌ നടന്ന സ്റ്റീഫന്‍ ജോര്‍ജ് ഇപ്പോള്‍ മാണിയുടെ മകന്‌റെ പാര്‍ട്ടില്‍ ചേക്കേറിയിട്ട് പി ജെ. ജോസഫിനെ വിമര്‍ശിക്കേണ്ടെന്ന് കേരള കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ് എംഎല്‍എ. ഇതില്‍ ആരൊക്കെയാണ് ചതിയന്‍മാര്‍ എന്ന സന്‌ദേഹത്തില്‍ പൊതുജനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തില്‍ നിന്ന് തലയൂരാനാണ് പിജെ ജോസഫിനെ ചതിയന്‍ എന്ന് വിളിക്കുന്നതെന്ന് മോന്‍സ് ജോസഫ് പറഞ്ഞു. കേരള കോണ്‍ഗ്രസ് രാഷ്‌ട്രീയത്തിലെ ഏറ്റവും വലിയ ചതിയന്‍ സ്റ്റീഫന്‍ ജോര്‍ജ് ആണ്. കെഎം മാണിയുടെ മരണം വരെ അദ്ദേഹത്തിന് കീഴിലാണ് പി.ജെ. ജോസഫ് പ്രവര്‍ത്തിച്ചതെന്നും മോന്‍സ് ചൂണ്ടിക്കാട്ടി.

2018 ല്‍ കേരള കോണ്‍ഗ്രസുകള്‍ ഒന്നിക്കണമെന്ന ആശയം ഉയര്‍ന്നു വന്നപ്പോള്‍ ജോസഫ് ഇടതുമുന്നണിയിലായിരുന്നു. മാതൃസംഘടനയിലേക്ക് അദ്‌ദേഹം വന്നത് മന്ത്രിസ്ഥാനം വേണ്ടെന്നു വച്ചിട്ടാണ്. പാര്‍ട്ടി സംയോജിക്കുമ്ബോള്‍ കെഎം മാണി ലീഡറും പി.ജെ.ജോസഫ് ചെയര്‍മാനും ആകേണ്ടതായിരുന്നു. എന്നാല്‍ അതും ജോസഫ് വേണ്ടെന്നുവച്ചുവെന്ന് മോന്‍സ് സ്റ്റീഫന്‍ ജോര്‍ജിനുള്ള മറുപടിയില്‍ ചൂണ്ടിക്കാട്ടി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക