വളരെ പെട്ടെന്ന് തന്നെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് അനശ്വര രാജന്‍. ഉദാഹരണം സുജാത എന്ന മഞ്ജു വാര്യര്‍ ചിത്രത്തിലൂടെ ബാലതാരമായാണ് അനശ്വരയുടെ തുടക്കം. പിന്നീട് കൗമാരക്കാരുടെ കഥ പറഞ്ഞ തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ നായികയായി. അതിന് ശേഷം അനശ്വരയ്ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. കൈനിറയെ നായികാ കഥാപാത്രങ്ങളാണ് താരത്തെ തേടിയത്തിയത്.
സിനിമയില്‍ പ്രശ്‌സ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്ബോഴും സോഷ്യല്‍ മീഡിയയിലൂടെ വലിയ സൈബര്‍ ആക്രമണങ്ങളും അനശ്വരയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ബോള്‍ഡ് ഫോട്ടോഷൂട്ടിന്റേയും ഇന്റര്‍വ്യൂവിന്റേയും പേരില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിട്ട താരം കൂടിയാണ് അനശ്വര. ഇപ്പോഴിതാ ഓണ്‍ലൈന്‍ പാപ്പരാസികളുടെ പെരുമാറ്റം തന്നെ എത്രത്തോളം ബുദ്ധിമുട്ടിക്കാറുണ്ട് എന്ന് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരം.
എഡിറ്റോറിയല്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അനശ്വരയുടെ പ്രതികരം. പൊതുസ്ഥലങ്ങളില്‍ പോകുമ്ബോള്‍ വസ്ത്രധാരണത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാറുണ്ടെന്നും മീഡിയകള്‍ വീഡിയോ എടുക്കുന്ന രീതി ശരിയല്ലെന്നും അനശ്വര പറയുന്നു. അത് മിക്കപ്പോഴും ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടെന്നും അനശ്വര കൂട്ടിച്ചേര്‍ത്തു. അനശ്വരയുടെ വാക്കുകള്‍ ഇങ്ങനെ – വീഡിയോ ചുവടെ കാണാം 👇

















