
ബൈ:മരുമകളെ തീകൊളുത്തി കൊലപ്പെടുത്തിയ എഴുപത്തഞ്ചുകാരിയെ ശിക്ഷിക്കാൻ പേരകുട്ടിയായ 15 കാരിയുടെ മൊഴി നിർണ്ണായകമായി.ജഡ്‌ജി ഡി.എസ് ദേശ്മുഖ് അധ്യക്ഷനായ കോടതി, ജമ്‌നാബെൻ മാംഗെയെ ക്രൂരമായ കൊലപാതകക്കുറ്റങ്ങൾ ചുമത്തി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും കുറ്റകൃത്യത്തിന് 50,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധിക്കുകയും ചെയ്തു.2019 ഏപ്രിലിൽ ഭർത്താവിന്റെ വീട്ടിൽ നിന്ന് മാറി താമസിച്ചിരുന്ന ദക്ഷ മാംഗേ, മകൾ സോണലിൻ്റെ സ്‌കൂൾ പ്രവേശനത്തിനുള്ള രേഖകൾ ശേഖരിക്കാൻ മകൾ അന്ന് 10 വയസ്സ് കാരിയായ സോണലിനൊപ്പം അമ്മായിയമ്മയുടെ വീട് സന്ദർശിച്ചപ്പോഴാണ് സംഭവം നടന്നത്. 2019 ഏപ്രിൽ 13 ന്, ദക്ഷ വീട്ടിൽ ചെന്നപ്പോൾ , അമ്മായിയമ്മ ജംനാബെനുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും അടിപിടിയിൽ കലാശിക്കുകയും ചെയ്തു.ശേഷം ജംനാബെൻ ദക്ഷയെ അടിച്ചു വീഴ്ത്തുകയും അടുക്കളയിലേക്ക് വലിച്ചിഴച്ച് കൊണ്ട് പോയി മണ്ണെണ്ണ ഒഴിച്ച് തീപ്പെട്ടി കത്തിച്ച് തീകൊളുത്തുകയു മായിരുന്നു.പക്ഷേ പിന്നീട് അപകടം മനസ്സിലാക്കിയ ജംനാബെൻ വെള്ളം ഒഴിച്ച് തീ അണയ്ക്കാൻ ശ്രമിച്ചുവെങ്കിലും പക്ഷേ ശ്രമങ്ങൾ പരാജയപ്പെട്ടു. സംഭവത്തിന് 10 വയസ്സുള്ള സൊണാൽ സാക്ഷിയായിരുന്നു, പിന്നീട് സോണാൽ കേസിലെ പ്രധാന ദൃക്‌സാക്ഷിയായി മാറിയിരുന്നു.ജംനാബെനെതിരെ മൊഴി നൽകിയ സോണലാണ് കേസിൽ നിർണ്ണായക വഴിതിരിവ് ഉണ്ടാക്കിയത്. എന്നാൽ സോണലിൻ്റെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്ന് വാദിച്ച് പ്രതിഭാഗം അഭിഭാഷകനായ മങ്കേഷ് ആരോട്ടെ പ്രോസിക്യൂഷൻ്റെ വാദത്തെ എതിർത്തിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ദക്ഷയെ സമീപവാസികളാണ് ആശുപത്രിയിലെത്തിച്ചത്. 90 ശതമാനം പൊള്ളലേറ്റത് കൊണ്ട് പോലീസിൽ മൊഴി നൽകാൻ സാധിച്ചിരുന്നില്ല.