അന്തരിച്ച സാഹിത്യകാരൻ എംടി വാസുദേവന്‍ നായര്‍ എഴുതാത്ത ‘നാലാമൂഴം’ നോവലിനെ കുറിച്ച്‌ വാചാലനായ കോണ്‍ഗ്രസ് നേതാവിന് നേരെ ട്രോള്‍ മഴ.കോണ്‍ഗ്രസിലെ ‘ചിന്താ ജെറോം’ ആണ് ചെന്നിത്തലയെന്നാണ് പരിഹാസം ഉയരുന്നത്. എംടിയെ അനുസ്മരിച്ച്‌ രമേശ് ചെന്നിത്തല പങ്കുവച്ച ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഇതിനെല്ലാം കാരണം.

എംടിയുടെ സാഹിത്യ രചനകളെ കുറിച്ചും കേരളയാത്രക്കിടെ നേരില്‍ കണ്ടതിന്റെ അനുഭവങ്ങളുമൊക്കെയായി ദീര്‍ഘമായ അനുസ്മരണമാണ് ചെന്നിത്തല ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്. ഇതിലാകട്ടെ അബദ്ധങ്ങളും അക്ഷരത്തെറ്റുകളും നിറഞ്ഞു നില്‍ക്കുകയാണ്. എം.ടിയുടെ വിയോഗത്തിന്റെ അടുത്ത ദിവസം ഡിസംബര്‍ 26ന് രാത്രി 9.45ന് രമേശ് ചെന്നിത്തലയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ഇന്‍സ്റ്റഗ്രാമിലും പ്രസിദ്ധീകരിച്ച അനുസ്മരണ കുറിപ്പിലാണ് അബദ്ധങ്ങള്‍ കടന്നുകൂടിയിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘നാല്കെട്ടി’ലെ അപ്പുണ്ണിയും ‘നാലാമൂഴ’ത്തിലെ ഭീമനും മലയാളി കണ്ണാടി നോക്കിയ കഥാപാത്രങ്ങളാക്കി’ എന്നാണ് രമേശ് ചെന്നിത്തലയുടെ കുറിപ്പിലുള്ളത്. എന്നാല്‍ എംടി എഴുതിയ നോവലായ രണ്ടാമൂഴത്തിലാണ് ഭീമനെ കഥാപാത്രമാക്കിയിരിക്കുന്നത് ഇത് ചെന്നിത്തല എഴുതിയപ്പോള്‍ നാലാമൂഴമായി. ‘കറുത്തവര്‍ഗക്കാരനായ പ്രസിഡന്റ് അമേരിക്കക്ക് ഉണ്ടാകണമെന്ന് ബൊമ അധികാരം ഏല്‍ക്കുന്നതിന് കാല്‍നൂറ്റാണ്ട് മുമ്ബ് യാത്രാവിവരണത്തില്‍ എംടി എഴുതിയത് ഓര്‍ക്കുന്നു’ എന്ന് പറയുന്ന രമേശ് ചെന്നിത്തല ഒബാമക്ക് പകരം ‘ബൊമ’ എന്നാണ് കുറിച്ചിരിക്കുന്നത്.

ഈ അബദ്ധം പോസ്റ്റില്‍ ആളുകള്‍ കമന്റുകളായി രേഖപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയക്കാരനായ രമേശ് ചെന്നിത്തല എം.ടി. വാസുദേവന്‍ നായരെക്കുറിച്ച്‌ എഴുതുമ്ബോള്‍ കുറഞ്ഞപക്ഷം അദ്ദേഹത്തിന്റെ രചനകളെങ്കിലും കൃത്യമായി രേഖപ്പെടുത്തേണ്ടതില്ലേ എന്ന വിമര്‍ശനമാണ് ഉയരുന്നത്. പോസ്റ്റിലെ തെറ്റുകള്‍ നിരവധിപേര്‍ കമന്റുകളായി ചൂണ്ടികാണിച്ചിട്ടും ഇതുവരേയും തിരുത്തിയിട്ടില്ല.

ഇതോടെയാണ് ഗവേണ പ്രബന്ധത്തില്‍ ചങ്ങമ്ബഴയുടെ വാഴക്കുല എന്ന കവിത വൈലോപ്പിള്ളിയുടേതെന്ന് എഴുതിയ ചിന്താ ജെറോമിനെ കൂടി ഉള്‍പ്പെടുത്തി ട്രോളുകള്‍ വരുന്നത്. കോണ്‍ഗ്രസിന്റെ ചിന്താ ജെറോമാണ് രമേശ് ചെന്നിത്തല എന്ന പരിഹാസമാണ് ഉയരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക