ആദ്യനോട്ടത്തില്‍ ഉണ്ണി മുകുന്ദന്റെ വയലന്‍സ് ത്രില്ലര്‍ ‘മാര്‍ക്കോ’ സിനിമയുടെ പോസ്റ്ററാണെന്ന് തോന്നും.എന്നാല്‍ ഒന്നുകൂടി സൂക്ഷിച്ച്‌ നോക്കുമ്ബോഴാണ് മനസിലാകുന്നത് ഇത് മാര്‍ക്കോ അല്ല, ‘മാറിക്കോ’ എന്ന് ആണെന്ന്. സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയാണ് സിനിമ തകര്‍ത്തോടുന്നതിനിയില്‍ ഈ വെറൈറ്റി പരസ്യവുമായി രംഗത്ത് എത്തിയത്.

കോണ്ടമില്ലെങ്കില്‍ മാറിക്കോ ! സുരക്ഷിതമല്ലാത്ത ലൈംഗികബന്ധങ്ങളില്‍ നിന്നും മാറി ചിന്തിക്കൂ..! ലൈംഗികരോഗങ്ങളില്‍ നിന്നും രക്ഷ നേടാൻ കോണ്ടം ഉപയോഗിക്കുക. എന്നാണ് ഈ പരസ്യം. ഇതിനു താഴെ രസകരമായ കമന്റുകളും വരുന്നുണ്ട്. ഇതാണ് പരസ്യം, ഇതാണ് മാര്‍ക്കറ്റിംങ്, തീപ്പൊരി ഐറ്റം എന്നിങ്ങനെ പോകുന്നു എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ പുതിയ പരസ്യത്തിന് വരുന്ന കമന്‍റുകള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ ഏറ്റവും രസകരമായ കാര്യം ഈ പരസ്യം മാര്‍ക്കോ സിനിമയിലെ നായകനായ ഉണ്ണിമുകുന്ദനും ഷെയര്‍ ചെയ്തിട്ടുണ്ട് എന്നതാണ്. ”വാച്ച്‌ മാര്‍ക്കോ ഇന്‍ തിയറ്റര്‍, നോട്ട് ഓണ്‍ ടെലഗ്രാം” എന്ന് പറഞ്ഞാണ് ഉണ്ണി എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി പരസ്യം ഷെയര്‍ ചെയ്തിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക