നടന്‍ ഉണ്ണി മുകുന്ദന്‍ (Unni Mukundan) മര്‍ദിച്ചു എന്ന് പരാതിയുമായി മാനേജര്‍. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് മൊഴിയെടുത്തു. ഇന്‍ഫോ പാര്‍ക്ക് പൊലീസിലാണ് നടനെതിരെ മാനേജര്‍ പരാതി നല്‍കിയത്. ഡിഎല്‍എഫ് ഫ്‌ലാറ്റില്‍ വെച്ച്‌ തന്നെ മര്‍ദിച്ചു എന്നാണ് പരാതി.

മൊഴി പരിശോധിച്ച ശേഷം ഏതെല്ലാം വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുക്കണമെന്നതില്‍ തീരുമാനമെടുക്കുമെന്ന് പൊലീസ് പറഞ്ഞു. ഉണ്ണി മുകുന്ദന്‍ നായകനായി എത്ത ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രം പ്രതീക്ഷിച്ചത്ര വിജയം കൈവരിച്ചിരുന്നില്ല. ഈ സമയത്ത് മാനേജര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ മറ്റൊരു ചിത്രത്തെ പ്രകീര്‍ത്തിച്ച്‌ പോസ്റ്റ് പങ്കുവച്ചിരുന്നു. ഇതില്‍ പ്രകോപിതനായാണ് നടന്‍ മര്‍ദിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അസഭ്യം പറയുകയും ക്രൂരമായി മര്‍ദിച്ചെന്നുമാണ് പരാതി. ഫെഫ്കയിലും നടനെതിരെ മാനേജര്‍ പരാതി നല്‍കിയിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷമാണ് ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഉണ്ണി മുകുന്ദന്റെ ഭാഗത്തുനിന്ന് ഇത് സംബന്ധിച്ച്‌ പ്രതികരണം ഉണ്ടായിട്ടില്ല. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഉണ്ണി മുകുന്ദന്റെ മാനേജരായി പ്രവര്‍ത്തിക്കുന്നയാളാണ് പരാതിക്കാരന്‍. ഇരുവരും തമ്മില്‍ കുറച്ചു നാളായി സ്വരചേര്‍ച്ചയിലായിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക