ഒരേ ദിവസം രണ്ട് ആഡംബര വാഹനങ്ങള്‍ സ്വന്തമാക്കി മലയാളത്തിന്റെ യുവനടൻ ഉണ്ണി മുകുന്ദൻ. ലാൻഡ് റോവർ ഡിഫൻഡർ, മിനി കൂപ്പർ കണ്‍ട്രിമാൻ ഇലക്‌ട്രിക് എന്നീ രണ്ട് വാഹനങ്ങളാണ് ഉണ്ണി മുകുന്ദന്റെ ഗ്യാരേജില്‍ എത്തിയിരിക്കുന്ന രണ്ട് ആഡംബര വാഹനങ്ങള്‍. ഇതില്‍ മിനി കൂപ്പർ കണ്‍ട്രിമാൻ ഇലക്‌ട്രിക് ജെസിഡബ്ല്യു പാക്ക് കേരളത്തിലെ തന്നെ ആദ്യത്തെ വാഹനമാണെന്നതും സുപ്രധാന സവിശേഷതയാണ്.

ലാൻഡ് റോവർ ഡിഫൻഡർ മുമ്ബുതന്നെ ഉണ്ണി മുകുന്ദന്റെ ഗ്യാരേജില്‍ എത്തിയിട്ടുള്ള വാഹനമാണ്. 1.09 കോടി രൂപ എക്സ്ഷോറൂം വിലയുള്ള പെട്രോള്‍ എൻജിൻ ഡിഫൻഡറാണ് പുതുതായി ഉണ്ണി മുകുന്ദന്റെ വാഹന ശേഖരത്തില്‍ എത്തിയ വാഹനമെന്നാണ് റിപ്പോർട്ട്. മിനി കണ്‍ട്രിമാൻ ഇലക്‌ട്രിക് ജെസിഡബ്ല്യുവിന് 62 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.ഡിഫൻഡർ 110 പതിപ്പാണ് ഉണ്ണി മുകുന്ദൻ സ്വന്തമാക്കിയിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2.0 ലിറ്റർ പെട്രോള്‍ എൻജിൻ കരുത്തേകുന്ന ഈ വാഹനം 296 ബിഎച്ച്‌പി പവറും 400 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഡിഫൻഡർ മോഡലില്‍ കൂടുതല്‍ ആളുകള്‍ തിരഞ്ഞെടുക്കുന്ന എച്ച്‌എസ്‌ഇ വേരിയന്റാണ് ഉണ്ണി മുകുന്ദനും സ്വന്തമാക്കിയിട്ടുള്ളത്. പത്ത് ഇഞ്ച് വലിപ്പത്തിലുള്ള പുതിയ പിവി പ്രോ ടച്ച്‌സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റല്‍ ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, മള്‍ട്ടി ഫങ്ഷൻ സ്റ്റിയറിങ് വീല്‍ എന്നിങ്ങനെ നീളും ഇതിലെ ഫീച്ചറുകള്‍.

കൂടുതല്‍ കരുത്തുള്ളതും എന്നാല്‍ ഭാരം കുറഞ്ഞതുമായ അലൂമിനിയം മോണോകോക്കിലുള്ള ഡി7എക്സ് ആർക്കിടെക്ച്ചറില്‍ മോണോകോക്ക് ഷാസിയിലാണ് പുതിയ ഡിഫൻഡർ നിർമിച്ചിരിക്കുന്നത്. പൂർണമായും വിദേശത്ത് നിർമിച്ചാണ് ഈ വാഹനം ഇന്ത്യയില്‍ എത്തിയിട്ടുള്ളത്. 5018 എം.എം നീളവും 2105 എം.എം വീതിയും 1967 എം.എം ഉയരവും 3022 എം.എം. വീല്‍ബേസുമാണ് ഡിഫൻഡറിലുള്ളത്. ഡിഫൻഡർ 90, 110, 130 എന്നീ വകഭേദങ്ങളില്‍ ഈ വാഹനം എത്തുന്നുണ്ട്.

മിനി കൂപ്പർ കണ്‍ട്രിമാൻ ജെഎസ്ഡബ്ല്യു ഇലക്‌ട്രിക് മോഡല്‍ ആദ്യമായി കേരളത്തിലെത്തിക്കുന്നത് ഉണ്ണി മുകുന്ദനാണ്. ഇന്ത്യയില്‍ തന്നെ 20 എണ്ണം എത്തുന്ന വാഹനത്തില്‍ ഒന്നാണ് നടന് ലഭിച്ചിരിക്കുന്നത്. ബ്ലാക്ക് ഫിനിഷിങ്ങില്‍ കേരളത്തില്‍ എത്തിയിട്ടുള്ള ഒരേയൊരു ഇലക്‌ട്രിക് കണ്‍ട്രിമാൻ ജെഎസ്ഡബ്ല്യുവും ഇതാണെന്നാണ് സൂചന. അഡാസ് ലെവല്‍-2 സുരക്ഷ സംവിധാനങ്ങളുടെ ഉള്‍പ്പെടെ സുരക്ഷ അകമ്ബടിയോടെ എത്തുന്ന വാഹനമാണ് മിനിയുടെ ഈ ഇലക്‌ട്രിക് പതിപ്പ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക