കരോൾ ഗാന സംഘത്തിലെ സാന്താ ക്ലോസിനൊപ്പം തകർപ്പൻ നൃത്തച്ചുവടുമായി കോയിപ്രം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ; സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം.
സോഷ്യല്‍ മീഡിയയില്‍ വൈറലായി പത്തനംതിട്ട കോയിപ്രം പൊലീസ് സ്റ്റേഷനിലെ ക്രിസ്മസ് ആഘോഷം. പുല്ലാട് Y’s Men Club-ന്റെ നേതൃത്വത്തില്‍ നടന്ന ക്രിസ്മസ് കരോളിലെ പൊലീസുകാരുടെ നൃത്തമാണ് വൈറലായിരിക്കുന്നത്.
കോയിപ്രം പൊലീസ് സ്റ്റേഷനിലെ ഓഫീസർമാർ സാന്റാ ക്ലോസിനോടൊപ്പവും ക്ലബ്ബ് അംഗങ്ങള്‍ക്കൊപ്പവും കൈ മെയ് മറന്നാണ് നൃത്തം ചെയ്തത്. പൊലീസുകാരുടെ ക്രിസ്മസ് ആഘോഷത്തിന്റെ വീഡിയോ അതിവേഗമാണ് വൈറലായത്. നിരവധിയാളുകളാണ് പൊലീസുകാർക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.
പോലീസ് കൂടുതല്‍ ജനകീയമാകട്ടെ, ഈ പ്രാവശ്യം ബെസ്റ്റ് പോലീസുകാർക്കുള്ള അവാർഡ് ദേ പിടിച്ചോ, സ്റ്റെപ് ഒരു രക്ഷയുമില്ല പൊളി ഐറ്റം, ലെ പൊലീസ് സർ: ടഫ് സ്റ്റെപ്സ് ഒണ്‍ലി…അങ്ങനെ പോകുന്നു കമന്റുകള്‍. അതേസമയം, പൊലീസുകാരുടെ ആഘോഷ വീഡിയോയ്ക്ക് എതിരെ നടപടി ഉണ്ടാകുമോ എന്ന ആശങ്കയും ചിലർ പങ്കുവെച്ചിട്ടുണ്ട്.
ഡ്യൂട്ടിയില്‍ ഇങ്ങനെ ചെയ്താല്‍ സർക്കാർ ആക്ഷൻ എടുക്കില്ലേ എന്നാണ് പലരുടെയും ചോദ്യം. നൃത്തമൊക്കെ കൊള്ളാമെങ്കിലും ജോലിയ്ക്ക് റിസ്ക്കാണെന്ന് ചില ഉപയോക്താക്കള്‍ അഭിപ്രായപ്പെട്ടു. സസ്പെൻഷൻ കിട്ടാനുള്ള സാധ്യത കൂടുതലാണെന്നായിരുന്നു മറ്റുചിലരുടെ പക്ഷം.നേരത്തെ, തിരുവല്ല നഗരസഭയില്‍ ജീവനക്കാർ റീല്‍ ചിത്രീകരിച്ചത് വലിയ വിവാദമായിരുന്നു. അവധി ദിനമായ ഞായറാഴ്ച അധിക ജോലിക്കിടയില്‍ ചിത്രീകരിച്ച റീല്‍ സോഷ്യല്‍ മീഡിയയില്‍ ലൈക്കുകളും കമന്റുകളും വാരിക്കൂട്ടിയിരുന്നു. ഇതിന് പിന്നാലെ റവന്യൂ വിഭാഗത്തിലെ വനിതകളടക്കം 9 പേര്‍ക്ക് സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ദുരനന്തനിവാരണ നിയമപ്രകാരം കലക്ടര്‍ പ്രവൃത്തി ദിനമായി പ്രഖ്യാപിച്ച ജൂണ്‍ 30 ഞായറാഴ്ചയാണ് റീല്‍സ് ചിത്രീകരിച്ചത്. ഓഫീസില്‍ സന്ദര്‍ശകരില്ലാതിരുന്ന അന്ന് ഇടവേള സമയത്താണ് ചിത്രീകരിച്ചതെന്നും ജോലികള്‍ തടസപ്പെട്ടിട്ടില്ലെന്നും ജീവനക്കാർ വിശദീകരണം നല്‍കുകയും ചെയ്തിരുന്നു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക