റായ്ഗഡ്:ശനിയാഴ്ച വൈകുന്നേരം റായ്ഗഡിലെ കുണ്ഡലിക നദിയിൽ മുംബൈ, നവി മുംബൈ എന്നിവിടങ്ങളിൽ നിന്നു പോയ നാല് പേർ മുങ്ങി മരിച്ചു.സഹോദരങ്ങളായ സിദ്ധേഷ് സോനാർ (21), കാജൽ സോനാർ (26), ഇവരുടെ ബന്ധുക്കളായ സോണി സോനാർ (27), സിദ്ധി പെഡേക്കർ (16) എന്നിവരാണ് മുങ്ങി മരിച്ചത്.

നവി മുംബൈയിൽ നിന്നുള്ള പെഡേക്കർ കുടുംബവും സയണിൽ നിന്നുള്ള സോനാർ കുടുംബവും ഈ ആഴ്ച ആദ്യം മാൻഗാവ് താലൂക്കിലെ ഷിരാവലി ഗ്രാമത്തിൽ മുത്തശ്ശിയെ കാണാൻ പോയിരുന്നു. ശനിയാഴ്ച്ച കുടുംബങ്ങൾ അൽപസമയം ചെലവഴിക്കാൻ നദിയിൽ പോയിരുന്നു. ഇവർ വസ്ത്രങ്ങൾ കഴുകുന്നതിനിടെ സിദ്ധേഷ് നദിയിൽ വീഴുകയായിരുന്നു. സിദ്ധേഷിനെ രക്ഷിക്കാൻ കാജൽ എടുത്ത് ചാടുകയും ആയിരുന്നു.ഇവർ മുങ്ങുന്നത് കണ്ട് മറ്റ് രണ്ട് പേരും കൂടി രക്ഷപ്പെടുത്താൻ ശ്രമിക്കുകയും തുടർന്ന് നാലുപേരും മുങ്ങിമരിക്കുകയും ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് സിദ്ധേഷിൻ്റെയും സിദ്ധിയുടെയും മൃതദേഹങ്ങൾ കണ്ടെത്തി.എന്നാൽ മറ്റ് രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക