ഭാര്യാസഹോദരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടക്കരപ്പള്ളി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് നികത്തില്‍ രതീഷിനെയാണ് പുലര്‍ച്ചെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

2021ലാണ് ഭാര്യയുടെ സഹോദരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്. കേസില്‍ ജാമ്യത്തിലിറങ്ങിയ രതീഷ് ഒളിവില്‍ കഴിയുകയായിരുന്നു. മൂന്നാം തീയതി കേസിന്റെ വിചാരണ തുടങ്ങി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രതീഷ് ഹാജരാകാത്തതിനെ തുടര്‍ന്ന് അന്വേഷണം നടക്കവേയാണ് പുലര്‍ച്ചെ രതിഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രതീഷിന്റെ ഭാര്യ വിദേശത്താണ്. പട്ടണക്കാട് പൊലീസ് സ്ഥലത്തെത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക