മുംബൈ: മുൻ ബോളിവുഡ് നടി മമ്‌ത കുൽക്കർണി ഒടുവിൽ മുംബൈയിൽ തിരിച്ചെത്തി.നീണ്ട 25 വർഷത്തിനുശേഷമാണ് നടി മുംബൈയിൽ എത്തിയത്.മയക്കു മരുന്ന് കേസിൽ നിയമയുദ്ധത്തിലായിരുന്നു മമ്ത. അതിന്റെ അവസാനമാണ് അവർ നാട്ടിലേക്ക് തിരിച്ചുവരാൻ തീരുമാനിച്ചത്.

ഒരു കുംഭമേള കഴിഞ്ഞാണ് താൻ ഇവിടുന്ന് പോയതെന്നും 2025-ലെ കുംഭമേളയിൽ പങ്കെടുക്കാനാണ് ഈ വരവെന്നും മമ്ത പറയുന്നു.”ഇരുപത് വർഷങ്ങൾക്കുശേഷം ഞാൻ ജനിച്ച, വളർന്ന, പ്രണയിച്ച മണ്ണിൽ തിരിച്ചെത്തിയിരിക്കുന്നു. എന്റെ സ്വപ്നങ്ങൾക്ക് ചിറക് വെച്ചതും ഇവിടെ ഈ മുംബൈയിൽ ത്തന്നെ”.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

1995-ലെ സൂപ്പർഹിറ്റ് ചിത്രമാണ് ‘കരൺ അർജുൻ’. സൽമാൻ ഖാനും ഷാരൂഖ് ഖാനും നായകൻമാരായ ചിത്രത്തിൽ കജോളും മമ്ത കുൽക്കർണിയും നായികമാരായി. ആറുകോടി ബജറ്റിൽ നിർമിച്ച സിനിമ തിരിച്ചുപിടിച്ചത് 45 കോടിയാണ്. അക്കാലത്തെ ഏറ്റവും വലിയ പണംവാരിപ്പടങ്ങളിൽ ഒന്നായും ‘കരൺ അർജുൻ’ മാറി.

ഈ വർഷം ഒക്ടോബറിലാണ് സിനിമ റീ-റിലീസ് ചെയ്യാൻ പോകുന്ന വിവരം സംവിധായകൻ രാകേഷ് റോഷൻ പുറത്തുവിട്ടത്. അതിന്റെ ടീസർ ഷാരൂഖ് ഖാനും കജോളും സൽമാൻ ഖാനുമെല്ലാം പങ്കുവെച്ചു. അപ്പോഴും മമ്‌ത കുൽക്കർണിയുടെ അസാന്നിധ്യം പ്രേക്ഷകർ പ്രത്യേകം ശ്രദ്ധിച്ചു. ഒരിക്കൽ കത്തിനിന്ന താരത്തിന്റെ തിരോധാനവും അന്നുമുതൽ വീണ്ടും ചർച്ച ചെയ്യപ്പെട്ടു.പോലീസിനെ പേടിച്ച് ഒളിച്ചിരിക്കുകയാണെന്നുമൊക്കെ വാർത്തകൾ പരന്നു. മമ്‌തയുടെ മടങ്ങിവരവോടെ അതിനെല്ലാം അന്ത്യമായി.

തിരംഗ’യിലൂടെയാണ് മമ്ത ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. അത് ഹിറ്റായതോടെ, മമ്‌ത വലിയ സിനിമകളുടെ ഭാഗമായി. അന്നത്തെ ഒരുവിധം എല്ലാ മുൻനിരതാരങ്ങളുടെയും നായികയായി. അക്ഷയ് കുമാർ, സൽമാൻ ഖാൻ, സെയ്‌ഫ്‌ അലി ഖാൻ, മിഥുൻ ചക്രവർത്തി, ആമിർ ഖാൻ, അനിൽ കപൂർ, സഞ്ജയ് ദത്ത്.സിനിമകളിലെ മമ്‌തയുടെ ഐറ്റം ഡാൻസുകൾക്കും ആരാധകരേറെയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക