പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് പത്രപരസ്യത്തില്‍ സുപ്രഭാതത്തിന് വലിയ വീഴ്ചയും ശ്രദ്ധക്കുറവുമുണ്ടായെന്ന് സമസ്ത പ്രസിഡന്‍റ് ജിഫ്രിമുത്തുക്കോയ തങ്ങള്‍.

നവംബർ 19ന്പത്രത്തില്‍ വന്ന പരസ്യം സുപ്രഭാതത്തിന്‍റെ നയനിലപാടുകള്‍ക്ക് നിരാക്കാത്തതാണ്. ജീവനക്കാർക്ക് ഇക്കാര്യത്തില്‍ ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ജിഫ്രി തങ്ങള്‍ വ്യക്തമാക്കി. ബന്ധപ്പെട്ടവരെ വിളിച്ചു വരുത്തി ശാസന നല്‍കിയതായും ജിഫ്രി തങ്ങള്‍ വ്യക്തമാക്കി. ഉപതരെഞ്ഞെടുപ്പ് തലേന്ന് പത്രത്തില്‍ വന്ന പരസ്യം വലിയ രീതിയില്‍ വിവാദമായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സുപ്രഭാതം പത്രത്തിലെ സിപിഎമ്മിന്‍റെ വിവാദ പരസ്യക്കാര്യം ചർച്ച ചെയ്യാൻ സമസ്ത മുഷാവറ ഈ മാസം 11 ന് യോഗം ചേരും. സുപ്രഭാതത്തിലെ വിവാദ പരസ്യക്കാര്യത്തില്‍ ഇതേ വരെ ഒരു നടപടിയുമെടുത്തില്ല. ഇക്കാര്യത്തില്‍ ഹമീദ് ഫൈസി അമ്ബലക്കടവ് മാനേജ്മെന്റിന് നല്‍കിയ ഉറപ്പ് നടപടി എടുക്കുമെന്നായിരുന്നുവെങ്കിലും അന്വേഷണം പൂർത്തിയായില്ല എന്നാണ് വിശദീകരണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക