ചാവക്കാട്: തീരത്ത് ആഹ്ലാദാരവം ഉയര്‍ത്തി ബ്ലാങ്ങാട് കടപ്പുറത്ത് വീണ്ടും ചാകര. ചാളക്കൂട്ടം തിരയോടൊപ്പം കരയ്ക്കു കയറി. ശനിയാഴ്ച രാവിലെയാണ് ചാളക്കൂട്ടം കരയ്ക്കുകയറിയത്. അര മണിക്കൂറില്‍ താഴെ സമയം മാത്രമാണ് ചാളക്കൂട്ടം കരയ്ക്ക് കയറിയതെങ്കിലും രണ്ടാഴ്ച മുമ്ബ് കടപ്പുറം പഞ്ചായത്തിന്റെ വിവിധ തീരങ്ങളിലുണ്ടായതിനേക്കാള്‍ കൂടുതല്‍ മീനുകള്‍ ഇത്തവണ കരയ്ക്കുകയറി.
കുട്ടകളിലും കവറുകളിലുമായി നാട്ടുകാരും ബീച്ചിലുണ്ടായിരുന്നവരും മീന്‍ ശേഖരിച്ചു. ഉച്ചക്ക് ഒരു മണിയോടെ തൊട്ടാപ്പ് ലൈറ്റ് ഹൗസ് പരിസരത്തും ചാളക്കൂട്ടം കരയ്ക്കു കയറി. ഒരു മാസത്തിനിടെ ജില്ലയുടെ വിവിധ തീരങ്ങളില്‍ ചാളക്കൂട്ടം കരയ്ക്കുകയറുന്ന പ്രതിഭാസം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















