ശബരിമല സന്നിധാനത്ത് അയ്യപ്പ ഭക്തരുടെ മനം കവർന്ന് കുഞ്ഞുമാളികപ്പുറം. എട്ട് മാസം പ്രായമുള്ള ഇതള്‍ ചോറൂണിനായാണ് അയ്യന്റെ സന്നിധിയിലെത്തിയത്. മരം കോച്ചുന്ന തണുപ്പിനെ പോലും വകവയ്‌ക്കാതെ അച്ഛനൊപ്പമാണ് കുഞ്ഞുമാളികപ്പുറം സന്നിധാനത്തെത്തിയത്. തിരക്കിനിടയിലും മുട്ടില്‍ ഇഴയുന്ന ഇതളാണ് ശബരിമലയിലെ താരം.
ശബരിമലയില്‍ പ്രതിദിനം നിരവധി കുഞ്ഞുങ്ങളാണ് ചോറൂണിനായി എത്തുന്നത്. എല്ലാ ദിവസവും ഉഷപൂജയ്‌ക്ക് ശേഷമാണ് ചോറൂണ് നടക്കുന്നത്. സന്നിധാനത്തെ കൊടിമരത്തിന് സമീപമാണ് ചോറൂണ് നടക്കുന്നത്. റാക്ക് ഇലയിലാണ് കുഞ്ഞുങ്ങള്‍ക്ക് പായസവും ചോറും നല്‍കുന്നത്. ഉഷപൂജയ്‌ക്ക് നേദിച്ച പായവസും ചോറും ഉപ്പും പുളിയുമാകും നല്‍കുന്നത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















