വയനാട് ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച്‌ പ്രിയങ്ക ഗാന്ധി എം.പിയായി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടന ഉയർത്തിപ്പിടിച്ചാണ് പ്രിയങ്ക സത്യവാചകം ചൊല്ലിയത്. കേരള സാരി അണിഞ്ഞാണ് പ്രിയങ്ക ആദ്യദിനം പാർലമെന്റിലെത്തിയത്.

വലിയ ആഘോഷത്തോടെയാണ് കോണ്‍ഗ്രസ് പ്രവർത്തകർ പ്രിയങ്കയെ വരവേറ്റത്. വ്യാഴാഴ്ച രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞ നടന്നത്. ദുരന്ത ബാധിത മേഖലയ്ക്കുള്ള കേന്ദ്ര സഹായം ഉള്‍പ്പടെയുള്ള വയനാടിന്റെ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരിക്കും എംപി ആയതിന് ശേഷമുള്ള പ്രിയങ്കയുടെ ആദ്യ പ്രസംഗം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ചേർന്ന കോണ്‍ഗ്രസ് പാർലമെന്ററി യോഗത്തില്‍ പ്രിയങ്ക ഗാന്ധി പങ്കെടുത്തു. വയനാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഭൂരിപക്ഷം നേടിയാണ് പ്രിയങ്ക ഗാന്ധി തെരഞ്ഞെടുക്കപ്പെട്ടത്. 10% ത്തിലധികം പോളിംഗ് കുറഞ്ഞിട്ടും കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിൽ രാഹുൽഗാന്ധി നേടിയതിനേക്കാൾ അറുപതിനായിരത്തോളം വോട്ടുകൾ കൂടുതലായിരുന്നു പ്രിയങ്കയുടെ ഭൂരിപക്ഷം. നാലു ലക്ഷത്തി പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രിയങ്ക ഗാന്ധി വയനാടിന്റെ ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക