മുംബൈ: തിങ്കളാഴ്ച അന്ധേരിയിലെ മാറോളിൽ എയർ ഇന്ത്യ പൈലറ്റായ 25 കാരി സൃഷ്ടി തുലിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.സംഭവത്തെ തുടർന്ന് പ്രേരണാക്കുറ്റം ആരോപിച്ച് കാമുകനായ ഡൽഹി സ്വദേശി ആദിത്യ പണ്ഡിറ്റിനെ (27) മുംബൈ പവായ് പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു.പൊതുസ്ഥലത്ത് വെച്ച് ഇയാൾ യുവതിയെ അധിക്ഷേപിക്കുകയും ഉപദ്രവിച്ചതായും മാംസാഹാരം കഴിക്കുന്നതിൽ നിന്ന് പല തവണ തടയുകയും ചെയ്തുവെന്ന് സൃഷ്ടി ആരോപിച്ചിരുന്നതായി കുടുംബം പോലീസിന് മൊഴി നൽകി.
സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും കുടുംബം മുംബൈ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച പുലർച്ചെ അന്ധേരിയിലെ മാറോൾ പോലീസ് ക്യാമ്പിന് പിന്നിലെ വാടക വീട്ടിലാണ് തുലിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പണ്ഡിറ്റിൻ്റെ ഉപദ്രവം കാരണം മാനസികമായി തകർന്നിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ സൂചിപ്പിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
-->
പണ്ഡിറ്റ് പൈലറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നെങ്കിലും യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടിരുന്നു. അതേസമയം ഡൽഹിയിൽ നിന്നും തിങ്കളാഴ്ച്ച എത്തിയ പണ്ഡിറ്റ് മുംബൈയിലെ സൃഷ്ടിയുടെ ഫ്ലാറ്റിൻ്റെ എത്തിയപ്പോൾ വാതിൽ പൂട്ടിയിട്ടിരിക്കുന്നതായി കണ്ടു. താക്കോൽ എടുത്ത് വാതിൽ തുറന്നപ്പോൾ സൃഷ്ടിയെ ഡാറ്റ കേബിളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പിന്നീട് അന്ധേരിയിലെ സെവൻഹിൽസ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയെങ്കിലും ,അവിടെ എത്തുന്നതിന് മുമ്പ് തന്നെ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
ഉത്തർപ്രദേശ് സ്വദേശിയായ സൃഷ്ടി തുലി കഴിഞ്ഞ വർഷം ജൂൺ മുതലാണ് മുംബൈയിൽ താമസിക്കുന്നതെന്ന് ഒരു പോലിസ് ഉദ്യോഗസ്ഥൻ പറഞ്ഞു. രണ്ട് വർഷം മുമ്പ് ഡൽഹിയിൽ കൊമേഴ്‌സ്യൽ പൈലറ്റ് കോഴ്‌സിന് പഠിക്കുന്നതിനിടെയാണ് പണ്ഡിറ്റിനെ അവർ പരിചയപ്പെട്ടത്. പണ്ഡിറ്റിനെതിരെ ഭാരതീയ ന്യായ സൻഹിത സെക്ഷൻ 108 (ആത്മഹത്യ പ്രേരണ) പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ നവംബർ 29 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക