സുകുമാർ സംവിധാനം ചെയ്ത് അല്ലു അർജുൻ നായകനാകുന്ന ആക്ഷൻ ചിത്രമാണ് ‘പുഷ്പ 2 ദി റൂള്‍’. ‘പുഷ്പ’യുടെ രണ്ടാം ഭാഗമായി പുറത്തിറങ്ങുന്ന ചിത്രത്തിന് വലിയ പ്രതീക്ഷകളാണ് സിനിമാ പ്രേമികള്‍ക്കിടയില്‍ ഉള്ളത്.

സിനിമയ്ക്കായി അല്ലു അർജുൻ റെക്കോർഡ് പ്രതിഫലം വാങ്ങുന്നതായി നേരത്തെ വാർത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കളുടെ പ്രതിഫലം സംബന്ധിച്ച റിപ്പോർട്ടുകളും ശ്രദ്ധ നേടുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചിത്രത്തിനായി അല്ലു അർജുൻ 300 കോടിയോളം രൂപ വാങ്ങുമ്ബോള്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന രശ്‌മിക മന്ദാനയ്ക്ക് 10 കോടി രൂപയാണ് ലഭിക്കുന്നത് എന്ന് പിങ്ക്‌വില്ല റിപ്പോർട്ട് ചെയ്യുന്നു. ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫഹദ് ഫാസിലിന് എട്ട് കോടിയാണ് പ്രതിഫലം എന്നും റിപ്പോർട്ടുകളുണ്ട്.

ചിത്രത്തിലെ ‘കിസിക്’ എന്ന ഗാനം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഈ ഗാനരംഗത്തില്‍ ഭാഗമായതിന് രണ്ട് മുതല്‍ മൂന്ന് കോടി രൂപ വരെയാണ് ശ്രീലീലയ്ക്ക് ലഭിക്കുന്നതെന്ന് തെലുങ്ക് മാധ്യമമായ ഗ്രേറ്റ് ആന്ധ്ര റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം പുഷ്പ 2 വിന്റെ പ്രമോഷൻ പരിപാടികള്‍ തകൃതിയായി നടന്നുക്കൊണ്ടിരിക്കുകയാണ്. കേരളത്തിലേക് ഉടൻ പുഷ്പ ടീം എത്തും. ബിഹാറിലും ചെന്നൈയിലും മികച്ച സ്വീകരണമാണ് അല്ലുവിന് ലഭിച്ചത്. ഡിസംബർ അഞ്ചിനാണ് സിനിമയുടെ റിലീസ്.

ഇതിനിടയില്‍ സിനിമയിലെ ചില രംഗങ്ങളുടെ ചിത്രീകരണം പൂർത്തിയായിട്ടില്ല എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ക്ലൈമാക്‌സ് സീനുകളിലെ വിഎഫ്‌എക്‌സും അവസാനഘട്ടത്തിലെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ സെന്‍സറിങ്ങും ഐമാക്‌സ് കണ്‍വേര്‍ഷനും പോലുള്ള വലിയ കടമ്ബകള്‍ ഇതുമൂലം വൈകിയേക്കുമെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്. എന്നാല്‍ ഇത് പരിഹരിക്കാനായി നാല് പ്രൊഡക്ഷന്‍ ടീമിനെ സംവിധായകന്‍ സുകുമാര്‍ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും വിവരം ഉണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക