കേരളത്തില്‍ തിളച്ചു മറിഞ്ഞ ഉപതിരഞ്ഞെടുപ്പ് പോരിനിടെയും ന്യൂസ് ചാനല്‍ കാണാനുള്ള പ്രേക്ഷക താല്‍പ്പര്യത്തില്‍ ഇടിവ്. കുറച്ചു കാലമായി ന്യൂസ് ചാനലുകളുടെ പ്രേക്ഷകര്‍ക്ക് ഉയര്‍ച്ചയുണ്ടാകുന്നില്ല. സാധാരണ വിവാദം കത്തുമ്ബോള്‍ പ്രേക്ഷകര്‍ കൂടും. എന്നാല്‍ ഇപ്പോള്‍ എന്നും വിവാദമുണ്ട്. എന്നാല്‍ അതിന് അനുസരിച്ചുള്ള പ്രേക്ഷകരില്ല. വാര്‍ത്തകള്‍ക്ക് അപ്പുറം വിനോദത്തെയാണ് പ്രേക്ഷകര്‍ ചേര്‍ത്തു പിടിക്കുന്നത്.

ന്യൂസ് ചാനല്‍ റേറ്റിംഗില്‍ ഏഷ്യാനെറ്റ് ന്യൂസ് ബഹുദൂരം മുന്നിലാണ്.ഈ ആഴ്ച 91 പോയിന്റാണ് ഏഷ്യാനെറ്റ് ന്യൂസിനുള്ളത്. കഴിഞ്ഞ തവണത്തേതിന് അപേക്ഷിച്ച്‌ ഒരു പോയിന്റ് കുറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് 75 പോയിന്റാണുള്ളത്. കഴിഞ്ഞ ആഴ്ച 78 പോയിന്റുണ്ട്. അതായത് മൂന്ന് പോയിന്റെ കുറവുണ്ടായി. ഈ വര്‍ഷത്തെ നാല്‍പ്പത്തിയാറാം ആഴ്ചയില്‍ ഏറ്റവും പ്രേക്ഷക നഷ്ടമുള്ളത് 24 ന്യൂസിനാണ്. ട്വന്റി ഫോറിന് 45-ാം ആഴ്ചയില്‍ 61 പോയിന്റായിരുന്നു. ഇത് 55 പോയിന്റായി. അതായത് ആറു പോയിന്റ് താഴ്ച.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മറ്റൊരു ചാനലിനും ഇത്രയും കുറവ് 46-ാം ആഴ്ചയില്‍ ഉണ്ടായിട്ടില്ല. ഷിരൂര്‍ രക്ഷാപ്രവര്‍ത്തന സമയത്ത് റേറ്റിംഗില്‍ ഒന്നാമത് എത്തിയ ചാനലാണ് അതിവേഗം താഴേയ്ക്ക് പോകുന്നത്. ഒന്നാമത് എത്തിയത് 24ന്യൂസ് വലിയ ആഘോഷമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ അടക്കം ചാനലിന്റെ വിജയകാരണങ്ങള്‍ വിശദീകരിച്ച്‌ ശ്രീകണ്ഠന്‍ നായരുടെ അഭിമുഖം എത്തി. അതിന് ശേഷം ചാനല്‍ കീഴ്‌പ്പോട്ടാണ് പോകുന്നത്.

റിപ്പോര്‍ട്ടറിന് കിട്ടിയ പ്രേക്ഷക പിന്തുണയാണ് ട്വന്റി ഫോറിന് തിരിച്ചടിയായത്. കേരളാ വിഷന്റെ സെറ്റ് ടോപ് ബോക്‌സില്‍ ഓണ്‍ ചെയ്യുമ്ബോള്‍ തന്നെ റിപ്പോര്‍ട്ടര്‍ എത്തിയതും ട്വന്റി ഫോര്‍ ന്യൂസിനെ ബാധിച്ചെന്നാണ് വിലയിരുത്തല്‍. ചാനല്‍ റേറ്റിംഗില്‍ നാലാം സ്ഥാനത്ത് പതിവ് പോലെ മനോരമ ന്യൂസാണ്. 42 പോയിന്റാണ് മനോരമയ്ക്കുള്ളത്. കഴിഞ്ഞ ആഴ്ച 45 പോയിന്റുണ്ടായിരുന്നു. അതായത് മൂന്ന് പോയിന്റ് കുറഞ്ഞു.

അഞ്ചാമതുള്ള മാതൃഭൂമിയ്ക്ക് 46-ാം ആഴ്ചയില്‍ 33 പോയിന്റാണുള്ളത്. രണ്ടു പോയിന്റ് കുറഞ്ഞു. ജനം ടിവിക്ക് 23 പോയിന്റുണ്ട്. കൈരളി ന്യൂസിന് 21ഉം. അതായത് ആറും ഏഴും സ്ഥാനത്തുള്ള രാഷ്ട്രീയ ചാനലുകള്‍ക്ക് കോട്ടമൊന്നും ഉണ്ടാകുന്നില്ല. പ്രേക്ഷകരെ അവര്‍ അതു പോലെ നിലനിര്‍ത്തുന്നു. എട്ടാമതുള്ള ന്യൂസ് 18 കേരളയ്ക്ക് 12 പോയിന്റുണ്ട്. മീഡിയാ വണിന് ഒന്‍പതും. ന്യൂസ് 18 കേരളയ്ക്കും മീഡിയാ വണ്ണിനും ഓരോ പോയിന്റ് കുറഞ്ഞിട്ടുണ്ട്.

മലയാളം ന്യൂസ് ചാനല്‍ ടിആര്‍പ്പി അപ്‌ഡേറ്റ് – ആഴ്ച്ച 46 – (ബ്രാക്കറ്റില്‍ മുൻ വാരത്തെ പോയിന്റ്)

  • ഏഷ്യാനെറ്റ് ന്യൂസ് – 91 (92)
  • റിപ്പോര്‍ട്ടര്‍ ടിവി – 75 (78)
  • ട്വന്റി ഫോര്‍ – 55 (61)
  • മനോരമ ന്യൂസ് – 42 (45)
  • മാതൃഭൂമി ന്യൂസ് – 33 (35)
  • ജനം ടിവി – 23 (23)
  • കൈരളി ന്യൂസ് – 21 (21)
  • ന്യൂസ് 18 കേരള – 12 (13)
  • മീഡിയ വണ്‍ – 9 (10)
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക