കരുനാഗപ്പള്ളി ആലപ്പാട് യുവതിയെ കാണാനില്ലെന്ന് പരാതി. കുഴിത്തുറ സ്വദേശി ഐശ്വര്യ അനിലിനെ (20) ആണ് കാണാതായത്.

നവംബർ 18 മുതല്‍ യുവതിയെ കാണാനില്ലെന്ന് കാട്ടി മാതാവ് കരുനാഗപ്പള്ളി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

18ാം തീയതി രാവിലെ 10 മണി വരെ യുവതി വീട്ടിലുണ്ടായിരുന്നുവെന്നാണ് വിവരം. പത്ത് മണിക്ക് മാതാവ് ജോലിക്ക് പോയതിന് പിന്നാലെ 10.30ഓടെ വീട്ടിലേക്ക് വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് അയല്‍വാസികളെ വിളിച്ചെങ്കിലും വീട്ടില്‍ ആരുമില്ല എന്ന മറുപടിയാണുണ്ടായത്. തുടർന്ന് ബന്ധുക്കള്‍ പരാതി നല്‍കുകയായിരുന്നു.

ആദ്യദിനം പൊലീസ് അന്വേഷണം കാര്യക്ഷമമായി നടത്തിയില്ല എന്നാണ് കുടുംബം പറയുന്നത്. കുട്ടിയുടെ ലൊക്കേഷൻ പൊലീസ് വീട്ടുകാർക്ക് എടുത്ത് നല്‍കിയെന്നും തങ്ങള്‍ തന്നെയാണ് അന്വേഷണം നടത്തിയതെന്നും ഇവർ ആരോപിക്കുന്നു. കരുനാഗപ്പള്ളി റെയില്‍വേ സ്‌റ്റേഷനില്‍ ഒരുമണിക്കൂറോളം യുവതിയുടെ ലൊക്കേഷൻ കാണിച്ചതായാണ് കുടുംബം അറിയിക്കുന്നത്. ഇവിടെ നിന്നുള്ള സിസിടിവി ദൃശ്യങ്ങളുമുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക