നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലും ഝാർഖണ്ഡിലും ബി.ജെ.പി നേതൃത്വം കൊടുക്കുന്ന സഖ്യങ്ങള്‍ക്ക് മേല്‍ക്കൈ ലഭിക്കുമെന്ന് വിവിധ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നു. മഹാരാഷ്ട്രയില്‍ ബി.ജെ.പി- ശിവസേന (ഏക്നാഥ് ഷിൻഡെ)- എൻ.സി.പി (അജിത് പവാർ) പാർട്ടികളുടെ മഹായുതി സഖ്യം നേരിയ മാർജിനില്‍ ഭരണം നിലനിർത്തിയേക്കുമെന്നാണ് ഭൂരിഭാഗം എക്സിറ്റ് പോള്‍ ഫലങ്ങളും പ്രവചിക്കുന്നത്.

ഫലങ്ങള്‍ അനുസരിച്ച്‌ ഝാർഖണ്ഡില്‍ ഭരണകക്ഷിയായ ജെ.എം.എമ്മിനെ അട്ടിമറിച്ച്‌ ബി.ജെ.പി അധികാരത്തില്‍ തിരിച്ചെത്താനുള്ള സാധ്യതയാണ് ഏജൻസികള്‍ പ്രവചിക്കുന്നത്. ബുധനാഴ്ചയോടെയാണ് ഇരുസംസ്ഥാനങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായത്. മഹാരാഷ്ട്രയില്‍ 288 അംഗ സഭയിലേക്ക് ജനങ്ങള്‍ വിധിയെഴുതി. രണ്ടായിരത്തിലേറെ സ്വതന്ത്രർ ഉള്‍പ്പെടെ മുൻ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ 28 ശതമാനത്തിലധികം സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഝാർഖണ്ഡിലെ രണ്ടാംഘട്ടത്തില്‍ 38 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. 528 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 23-നാണ് വോട്ടെണ്ണല്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മഹാരാഷ്ട്ര:

റിപ്പബ്ലിക് ടിവി- പി മാർക്:

  • എൻ.ഡി.എ- 137-157
  • ഇന്ത്യ സഖ്യം- 126-146
  • മറ്റുള്ളവർ- 2-8

മാട്രിസ്

  • എൻ.ഡി.എ- 150-170
  • ഇന്ത്യ സഖ്യം- 110-130
  • മറ്റുള്ളവർ- 8-10

ഇലക്ടറല്‍ എഡ്ജ്

  • എൻ.ഡി.എ- 118
  • ഇന്ത്യ സഖ്യം-130
  • മറ്റുള്ളവർ- 20

ഝാർഖണ്ഡ്

മാട്രിസ്

  • എൻ.ഡി.എ- 42-47
  • ഇന്ത്യ സഖ്യം- 25-30
  • മറ്റുള്ളവർ- 1-4

പീപ്പിള്‍സ് പള്‍സ്

  • എൻ.ഡി.എ- 44-51
  • ഇന്ത്യ സഖ്യം- 25-37
  • മറ്റുള്ളവർ- 0

ചാണക്യ സ്ട്രാറ്റജിസ്

  • എൻ.ഡി.എ- 45-50
  • ഇന്ത്യ സഖ്യം- 35-38
  • മറ്റുള്ളവർ- 3

ജെ.വി.സി

  • എൻ.ഡി.എ- 40-44
  • ഇന്ത്യ സഖ്യം- 30-40
  • മറ്റുള്ളവർ- 1
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക