ശ്രീകൃഷ്ണ ജന്മഭൂമിയായ മഥുരയില്‍ പണി പുരോഗമിക്കുന്നത് ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രങ്ങളില്‍ ഒന്ന്.

2014 നവംബർ 16ന് അന്നത്തെ രാഷ്‌ട്രപതി പ്രണബ് മുഖർജി ശിലാസ്ഥാപനം നടത്തിയ വൃന്ദാവൻ ചന്ദ്രോദയ ക്ഷേത്രത്തിന്റെ ഉയരം 700 അടിയാണ്. ഈ ക്ഷേത്രം പൂർത്തിയാകുമ്ബോള്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കുമെന്ന് ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങള്‍ നടത്തുന്ന ഇസ്കോണ്‍ ഭാരവാഹികള്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മഥുര സന്ദർശിക്കുന്ന വിനോദസഞ്ചാരികളുടെ ആകർഷണ കേന്ദ്രമാകുന്ന ഈ ക്ഷേത്രത്തിന് മുകളില്‍ നിന്ന് താജ്മഹല്‍ പോലും കാണാനാകും വിധമാണ് നിർമ്മാണം.166 നിലകളുള്ള ഈ ക്ഷേത്രത്തിന്റെ ആകൃതി പിരമിഡ് പോലെയായിരിക്കും. ക്ഷേത്രത്തിന്റെ ഏറ്റവും ഉയർന്ന നിലയ്‌ക്ക് ബ്രജ് മണ്ഡല ദർശൻ എന്നാണ് പേരിട്ടിരിക്കുന്നത്. ശ്രീമദ് ഭാഗവതത്തിലും മറ്റ് ഗ്രന്ഥങ്ങളിലും പരാമർശിച്ചിരിക്കുന്ന 12 വനങ്ങള്‍ ക്ഷേത്രത്തിന് ചുറ്റും സൃഷ്ടിച്ചിട്ടുണ്ട്. 700 കോടിയിലധികം രൂപ ചെലവിലാണ് ഈ ക്ഷേത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങള്‍ നടക്കുന്നത്.

ഭൂകമ്ബത്തെയും കൊടുങ്കാറ്റിനെയും പോലും പ്രതിരോധിക്കാനാകും വിധമാണ് ക്ഷേത്രത്തിന്റെ നിർമ്മാണം. റിക്ടർ സ്കെയിലില്‍ 8 തീവ്രത രേഖപ്പെടുത്തുന്ന ഭൂകമ്ബത്തെ പോലും അതിജീവിക്കാൻ ഈ ക്ഷേത്രത്തിന് കഴിയും. മണിക്കൂറില്‍ 170 കിലോമീറ്റർ വേഗതയില്‍ വീശിയടിക്കുന്ന കൊടുങ്കാറ്റിന് പോലും ക്ഷേത്രത്തെ തകർക്കാനാകില്ല. 70 ഏക്കറിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാർ പാർക്കിംഗ്, ഹെലിപാഡ് എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. ക്ഷേത്രം മുഴുവനും ദർശിക്കാൻ നാലു ദിവസമെങ്കിലും വേണ്ടി വരും. 10,000 ഭക്തർക്ക് ക്ഷേത്രത്തില്‍ ഒരേസമയം ഒത്തുകൂടാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക