ക്ഷേത്രത്തിന് സമീപം യുവതി ആരംഭിച്ച ചിക്കൻ ബർഗർ കടയ്ക്കെതികെ കളക്ടർക്ക് പരാതി നല്‍കി ദേവസ്വം ബോർഡ്.

കൊച്ചിൻ ദേവസ്വം ബോർഡാണ് ക്ഷേത്ര പരിസരത്ത് മാംസ ഭക്ഷണങ്ങള്‍ വില്‍ക്കുന്നതിനെതിരെ കളക്ടർക്ക് പരാതി നല്‍കിയത്. എറണാകുളം ശിവക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ ഡർബാർ ഹാള്‍ ആർട്ട് ഗാലറി കോഫീഷോപ്പിലെ ചിക്കൻ, ചീസ് ബർഗറുകളുടെ വില്പനയാണ് വിവാദമാകുന്നത്. ഇതിനെതിരെ ഹിന്ദു സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡർബാർ ഹാള്‍ ആർട്ട് ഗാലറി കോഫീഷോപ്പില്‍ ഒരു യുവതി ചിക്കൻ, ചീസ് ബർഗറുകളുടെ വില്പന നടത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം വിവാദമായത്. ഡർബാർ ഹാള്‍ ഗ്രൗണ്ടിന്റെ ഭാഗമായ ആർട്ട് ഗാലറിയില്‍ മാംസഭക്ഷണങ്ങള്‍ വില്‍ക്കുന്നത് ക്ഷേത്രാചാരങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇത് അവസാനിപ്പിക്കാൻ നടപടിയെടുക്കണമെന്നും കാണിച്ച്‌ എറണാകുളം ദേവസ്വം ഓഫീസർ അഖില്‍ ദാമോദരൻ ഇന്നലെ ജില്ലാ കളക്ടർക്ക് പരാതി നല്‍കി. നിരവധി ഭക്തർ പരാതി പറഞ്ഞിട്ടുണ്ടെന്നും സമരപരിപാടികള്‍ തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ടെന്നും പരാതിയില്‍ സൂചിപ്പിക്കുന്നു.

ഡർബാർ ഹാള്‍ ഗ്രൗണ്ട് എറണാകുളം ശിവക്ഷേത്രത്തിന്റെ പൂരപ്പറമ്ബാണ്. ടൂറിസം വകുപ്പിന് കീഴിലുള്ള ഗ്രൗണ്ടിലെ ഫുഡ് സ്റ്റാളുകള്‍ മത്സ്യ, മാംസാദികള്‍ വില്‍ക്കരുതെന്ന വ്യവസ്ഥയോടെയാണ് ലേലം ചെയ്യുന്നത്. ഉത്സവവേളകളില്‍ ഗ്രൗണ്ട് മൊത്തം ക്ഷേത്രത്തിന്റെ അധീനതയിലാകും. പകല്‍പ്പൂരവും മേളവും സാംസ്‌കാരിക പരിപാടികളും നടക്കുന്നത് ഇവിടെയാണ്. ക്ഷേത്രത്തിനും ഗ്രൗണ്ടിനും ഇടയ്ക്കുള്ള ഭാഗത്താണ് കൊച്ചി രാജാവിന്റെ ഡർബാർ ആയിരുന്ന ഡർബാർ ഹാള്‍. സാംസ്‌കാരിക വകുപ്പിന് കീഴിലെ ലളിതകലാ അക്കാഡമിയുടെ ആർട്ട് ഗാലറിയില്‍ ഒരു വർഷം മുമ്ബാണ് ക്യൂറേറ്റഡ് കഫേയെന്ന പേരില്‍ കോഫീ ഷോപ്പ് ആരംഭിച്ചത്. നിസാബാണ് കരാറുകാരൻ. വെജിറ്റേറിയൻ വിഭവങ്ങള്‍ വിളമ്ബിയിരുന്ന ഇവിടെ കഴിഞ്ഞ ദിവസം ചിക്കൻ ബർഗർ ഉള്‍പ്പടെയുള്ള മാംസ വിഭവങ്ങളുടെ വില്‍പ്പന ആരംഭിക്കുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക