താനെ:ഡോംബിവില്ലി സാംസ്‌കാരിക വിനിമയം ലക്ഷ്യമായി പ്രവർത്തിക്കുന്ന ട്രൂ ഇന്ത്യൻ ഇൻഫർമേഷൻആൻഡ് ഗൈഡൻസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വിസ്മരിക്കപ്പെട്ട പ്രതിഭകളെ ആദരിക്കൽചടങ്ങും , വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവരെ ആദരിക്കുന്ന പരിപാടിയുമായ ‘വീണ്ടും വസന്തം ‘വിപുലമായി ആഘോഷിച്ചു .ടി.ആർ. ചന്ദ്രൻ അധ്യഷത വഹിച്ചു. അതേസമയം മലയാളികളുടെ സ്നേഹവും, നന്മയും അറിയാൻ മറുനാട്ടിലെത്തണമെന്ന് പത്തനാപുരം ഗാന്ധി ഭവൻ സെക്രട്ടറി പുനലൂർ സോമരാജനും , സംവിധായകൻ പി.ചന്ദ്രകുമാറും ഏകസ്വരത്തിൽ അഭിപ്രായപ്പെട്ടു. ട്രൂ ഇന്ത്യൻ പുരസ്‌കാരം സ്വീകരിച്ചശേഷം നടത്തിയ മറുപടി പ്രസംഗത്തിലാണ് രണ്ടുപേരും ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ട്രൂ ഇന്ത്യൻ പ്രസിഡന്റ് സി.ജി.വാരിയർ ആമുഖ പ്രഭാഷണം നടത്തി ഡോംബിവില്ലി കേരളീയ സമാജം ചെയർമാൻ വർഗീസ് ഡാനിയൽ ,മുംബൈ സാഹിത്യവേദി കൺവീനർ കെ.പി .വിനയൻ , ഉപേന്ദ്ര കെ മേനോൻ എന്നിവർ ആശസകൾ നേർന്നു .സിനിമ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ‘ ചന്ദ്രപ്രഭ ‘ പുരസ്‌കാരം സംവിധായകൻ പി .ചന്ദ്രകുമാറിനും , പത്തനാപുരം ഗാന്ധി ഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ , പി.ആർ .കൃഷ്‌ണൻ , മോഹൻ നായർ എന്നിവർക്ക് , ട്രൂ ഇന്ത്യൻ സമാജ് സേവക് പുരസ്‌കാരങ്ങളും സമർപ്പിച്ചു .’ നാദപ്രഭ ‘ പുരസ്‌കാരം പ്രശസ്ത ഗായിക ദീപ ത്യാഗരാജനും പത്രപ്രവർത്തന രംഗത്ത് നിന്നും , കാട്ടൂർ മുരളി , പി.വി .വാസുദേവൻ , നാടക സിനിമാരംഗത്തു നിന്നുംബാലാജി , സുമ മുകുന്ദൻ , വിജയ മേനോൻ , ഭക്തിഗാനരംഗത്ത് നിന്നും എൽ.എൻ .വേണുഗോപാൽ , സംഘടന രംഗത്തെ സ്ത്രീ ശാക്തീകരണത്തിനു ദിശാബോധം നൽകിയതിന് ബീന കെ . തമ്പി. രുഗ്മിണി സാഗർ , സാഹിത്യ രംഗത്ത് അക്ഷരസ്നേഹവും , വായനാശീലവും വളർത്തിയെടുത്ത ഡോ .ശശികലാ പണിക്കർ, ശിവപ്രസദ് കെ. വാനൂർ , നൃത്ത രംഗത്ത് നിന്നും താര വർമ്മ , ഡോ . കലാമണ്ഡലം വിജയശ്രീ പിള്ളൈ എന്നിവരെ ലീഡിങ് ലൈറ്റ് പുരസ്‌കാരം നൽകി ആദരിച്ചു . ശ്രീകാന്ത് നായർ , ശ്രീകുമാർ മാവേലിക്കര , ഇ .പി വാസു , സോമമധു , മധുബാലകൃഷ്ണൻ എന്നിവരെ ആദരിച്ചു.
വളർന്നു വരുന്ന പ്രതിഭകൾക്കുള്ള നവപ്രതിഭ പുരസ്കാരം നൃത്തരംഗത്തു നിന്നും ശ്രീലക്ഷ്‌മി എം നായർക്കും സംഗീത രംഗത്ത് നിന്നും ശ്രിതി രവി കുമാർ എന്നിവർക്കും സമർപ്പിച്ചു . മിനി വേണുഗോപാൽ പരിപാടി അവതരിപ്പിച്ചു . അമൃത നായർ ,ദേവിക നായർ , ശ്രിതി രവി കുമാർ, അശ്വതി പ്രേമൻ എന്നിവരുടെ ഗാനാലാപനവും , ദയ പ്രശാന്ത് നായർ അവതരിപ്പിച്ച ഭരതനാട്യവും , വിവിധ സംഘങ്ങൾ അവതരിപ്പിച്ച കൈകൊട്ടിക്കളികളും നടന്നു ട്രൂ ഇന്ത്യൻ ക്രിയേറ്റീവ് വിങ് ഡയറക്ർ അംബിക വാരസ്യാർ സമ്മാന ദാനം നിർവഹിച്ചു . അഡ്വ. എ. സുകുമാരൻ നന്ദി രേഖപ്പെടുത്തി . ഉമ എസ് നായർ പരിപാടികൾ നിയന്ത്രിച്ചു .





