ചേലക്കരയിലെ ക്രിസ്ത്യൻ വീട്ടുകളില്‍ ലഘുലേഖ വിതരണം. രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്നാണ് ആഹ്വാനം. ആർഎസ്‌എസ് നിയന്ത്രണത്തിലുള്ള ന്യൂനപക്ഷ മോർച്ചയാണ് വിതരണം ചെയ്തത്. രാഷ്ട്രീയ ഇസ്ലാമിന്റെ വളർച്ചയില്‍ കേരളത്തില്‍ ഏറ്റവും അധികം ദോഷം ചെയ്യുക ക്രൈസ്തവർക്കെന്നും ഇസ്ലാമിക പക്ഷത്തേക്ക് ചാഞ്ഞിരിക്കുന്ന ഇടതു വലതു മുന്നണികളെ ക്രൈസ്തവർ ഒറ്റക്കെട്ടായി ബഹിഷ്കരിക്കണമെന്നും ലഘുലേഖയില്‍ ആഹ്വാനം ചെയ്യുന്നു.

രാഷ്ട്രീയ ഇസ്ലാമിന്റെ വളർച്ച കേരളത്തിലെ ഏറ്റവും അധികം ദോഷം ചെയ്യാൻ പോകുന്നത് ഇവിടെയുള്ള ക്രിസ്ത്യൻ സമുദായത്തിനെ ആയിരിക്കും. അന്ധമായ രാഷ്ട്രീയ അടിമത്തങ്ങള്‍ ഉപേക്ഷിച്ച്‌ ഐക്യത്തോടെ നിലനിന്നാല്‍ മാത്രമേ ഇവിടെ ക്രൈസ്തവർക്ക് അതിജീവനം സാധ്യമാകൂ.രാഷ്ട്രീയത്തിനും സമൂഹത്തിനും ഭീഷണിയായ ഇത്തരം അധിനിവേശ രാഷ്ട്രീയ പ്രവണതകള്‍ക്കെതിരെ സധൈര്യം മുന്നോട്ടുവരണമെന്നും നിങ്ങളുടെ മനസ്സാക്ഷിയുടെ അംഗീകാരം രേഖപ്പെടുത്തണമെന്നും ആണ് ആഹ്വാനം ചെയ്തിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൂടാതെ മുനമ്ബം പ്രശ്നവും മൂവാറ്റുപുഴ നിർമ്മല കോളേജിലെ നിസ്കാര മുറി വിവാദവും ലഘുലേഖയില്‍ പരാമർശിക്കുന്നുണ്ട്. അതേസമയം ഇത്തരത്തിലുള്ള ലഘുലേഖകള്‍ വിതരണം ചെയ്യുമ്ബോള്‍ തെര‍ഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കേണ്ടതുണ്ട്.എന്നാല്‍ ഇതില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം നടന്നു.

കേരളത്തിലെ ക്രിസ്ത്യൻ മുസ്ലീം വിഭാഗങ്ങൾക്കിടയിൽ അന്തച്ചിദ്രം സൃഷ്ടിച്ച് രാഷ്ട്രീയനേട്ടം കൈവരിക്കാൻ ഉള്ള ആർഎസ്എസ് ബിജെപി ശ്രമങ്ങൾ മറനീക്കിയാണ് ഇപ്പോൾ പുറത്തുവരുന്നത്. അന്തചിദ്രം സൃഷ്ടിക്കുന്നതിൽ ഇവർ ഒരു പരിധിവരെ വിജയിച്ചു എന്നു പറയുന്നതിലും തെറ്റില്ല. മുൻപെങ്ങും ഉണ്ടായിട്ടില്ലാത്തത്ര അകൽച്ചയാണ് ഇന്ന് കേരളത്തിലെ ഇസ്ലാം ക്രിസ്ത്യൻ വിഭാഗങ്ങൾ തമ്മിൽ നിലനിൽക്കുന്നത്. ഏകീകൃത വോട്ട് ബാങ്കുകൾ ലക്ഷ്യമിട്ട് ഇടതു വലതു മുന്നണികൾ കൈകൊണ്ട അമിത ന്യൂനപക്ഷ പ്രീണന നയങ്ങൾ തന്നെയാണ് ഇതിന് വഴിയൊരുക്കിയത് എന്ന സത്യവും വിസ്മരിക്കാവുന്നതല്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക