തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങള്‍ക്കുള്ളില്‍ ഫ്ലക്‌സ് ബോർഡ് വച്ചതിനെതിരെ ഹൈക്കോടതി. ക്ഷേത്രത്തിന് പുറത്താണ് ഇത്തരം ബോർഡുകള്‍ വയ്‌ക്കേണ്ടത്. അകത്തല്ല ബോർഡ് വയ്‌ക്കേണ്ടതെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്ളാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രാഷ്‌ട്രീയനേതാക്കളുടെ ചിത്രങ്ങള്‍ അടങ്ങിയ ഫ്ലക്‌സ് ബോർഡുകള്‍ വിവിധ ക്ഷേത്രങ്ങള്‍ക്കുള്ളില്‍ സ്ഥാപിച്ചത്. ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിട്ടുള്ള ഫ്ലക്‌സ് ബോര്‍ഡുകളാണ് ക്ഷേത്രത്തില്‍ സ്ഥാപിക്കാൻ തീരുമാനിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കരുതെന്ന് ഹൈക്കോടതിയുടെ ഉത്തരവ് നിലനില്‍ക്കെയാണ് ദേവസ്വം ബോര്‍ഡ് ഫ്ലക്‌സ് സ്ഥാപിക്കുന്നതിനായി സര്‍ക്കുലര്‍ പുറത്തിറക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെയും മറ്റു മന്ത്രിമാരുടെയും ചിത്രങ്ങള്‍ അടങ്ങുന്ന ബോര്‍ഡുകളാണ് ക്ഷേത്രത്തിനുള്ളില്‍ വച്ചത്. തിരുവിതാംകൂര്‍ സബ് ഓഫീസര്‍മാര്‍ക്കും ഫ്ലക്‌സ് ബോര്‍ഡുകളുടെ മാതൃക വിതരണം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക