ട്രെയിനില്‍ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം. മലപ്പുറം ചേലമ്ബ്ര സ്വദേശിയായ സുബ്രഹ്മണ്യന്റെ മകള്‍ ജിൻസിയാണ് (26) മരിച്ചത്.

കണ്ണൂരില്‍ നിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്ന എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ നിന്നാണ് യുവതി വീണത്. ഇന്ന് പുലർച്ചെ ആറ് മണിയോടെ മൂരാട് റെയില്‍വേ ഗേറ്റിന് സമീപത്തായാണ് അപകടം സംഭവിച്ചത്. മാതാപിതാക്കളോടൊപ്പം കണ്ണൂരിലെ സുഹൃത്തിനെ സന്ദർശിച്ച്‌ തിരികെ വീട്ടിലേക്ക് വരുമ്ബോഴായിരുന്നു അപകടമുണ്ടായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ഞായറാഴ്ച കണ്ണൂരില്‍ വച്ച്‌ ട്രെയിനില്‍ ഓടിക്കയറാൻ ശ്രമിച്ച്‌ പിടിവിട്ട് പ്ലാറ്റ്‌ഫോമിനിടയിലേക്ക് വീണ പെണ്‍കുട്ടിയെ ചെറിയ പരിക്കോടെ രക്ഷപ്പെടുത്തിയിരുന്നു. ഇരിട്ടി സ്വദേശിയായ 19കാരിയാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും അന്ന് പുറത്തുവന്നിരുന്നു. തലശേരിയില്‍ നിന്ന് മംഗളൂരുവിലേക്ക് യാത്ര ചെയ്യുകയായിരുന്നു പെണ്‍കുട്ടി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക