മഞ്ഞപ്പിത്തം ബാധിച്ച്‌ ചികിത്സയിലായുന്ന സഹോദരങ്ങള്‍ മരിച്ചു. കണ്ണൂർ തളിപ്പറമ്ബ് മന്ന ഹിദായത്ത് നഗർ സ്വദേശികളായ സാഹിർ (40), അനുജൻ അൻവർ (36) എന്നിവരാണ് മരിച്ചത്.

സാഹിർ ഇന്നലെയും അൻവർ ഇന്നുമാണ് മരണപ്പെട്ടത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇരുവരും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവരുടെ കുടുംബാംഗങ്ങളും മഞ്ഞപ്പിത്തം ബാധിച്ച്‌ ചികിത്സയില്‍ കഴിയുകയാണ്. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ട് വരികയാണ്. തളിപ്പറമ്ബിലെ പ്രമുഖ വ്യാപാരിയായിരുന്ന പി.സി.പി.മഹമ്മൂദ്ഹാജിയുടെയും ആമിനയുടെയും മക്കളാണ്.

ഏതാനും ദിവസം മുമ്ബ് കോഴിക്കോട് നിന്നും കുടുംബസമേതം ഇവര്‍ ഭക്ഷണം കഴിച്ചിരുന്നു. അതിന് ശേഷമായിരുന്നു മഞ്ഞപ്പിത്തം ബാധിച്ചത്. ഹിദായത്ത് നഗറില്‍ കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ പതിനഞ്ചോളം പേർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. തുടർന്ന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് ബോധവത്കരണം നടത്തിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക