ബ്രിട്ടനിലെ ചാള്‍സ് രാജാവ് ചികിത്സയ്ക്കായി ബെംഗളുരുവിലെത്തി. ബെംഗളൂരു വൈറ്റ്ഫീല്‍ഡ് സൗഖ്യ ഹോളിസ്റ്റിക് ആൻഡ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സെന്ററിൽ അർബുദ ചികിത്സയ്ക്കായാണ് ചാള്‍സ് രാജാവ് എത്തിയത്.

രാജാവായതിനു ശേഷം ആദ്യമായാണ് ഇന്ത്യയില്‍ എത്തിയതെങ്കിലും സ്വകാര്യസന്ദർശനമായതിനാല്‍ മറ്റു പരിപാടികള്‍ ഇല്ല. ഈ മാസം 30 വരെ ചികിത്സ തേടിയ ശേഷം മടങ്ങും. സ്കോട്‌ലൻഡ് യാർഡും സെൻട്രല്‍ ഇന്റലിജൻസും കർണാടക പൊലീസും ചേർന്നാണു സുരക്ഷ ഒരുക്കുന്നത്. സന്ദർശനത്തിനു മുന്നോടിയായി ഭാര്യ കാമില രാജ്ഞി ഒരാഴ്ച മുൻപു തന്നെ സൗഖ്യയില്‍ എത്തിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ 15 വർഷമായി ചാള്‍സിന്റെ ആരോഗ്യ കാര്യങ്ങളില്‍ ഉപദേശം നല്‍കി വരുന്നയാളാണ് സൗഖ്യ മെഡിക്കല്‍ ഡയറക്ടർ ഡോ. ഐസക് മത്തായി നൂറനാല്‍. ചാള്‍സ് രാജാവും ഭാര്യയും പതിവായി സൗഖ്യയില്‍ ചികിത്സ തേടാറുമുണ്ട്. 2019 നവംബറില്‍ 71-ാം ജന്മദിനം ആഘോഷിക്കാനാണ് ചാള്‍സ് രാജാവ് ഇതിനു മുൻപ് ബെംഗളൂരുവിലെത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക