ലയന സാധ്യതയും, മുന്നണി മാറ്റവും തള്ളി കേരള കോണ്‍ഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. യുഡിഎഫിലേക്ക് ഇനിയൊരു തിരിച്ചു പോക്കില്ല. കെ എം മാണിയുടെ രാഷ്ട്രീയം അംഗീകരിച്ചാല്‍ ആർക്കും പാർട്ടിയിലേക്ക് കടന്നുവരാമെന്നും ജോസ് കെ മാണി പറഞ്ഞു. എന്തുകൊണ്ടാണ് ഞങ്ങള്‍ ഇടതുമുന്നണിയുടെ ഭാഗമായത്. യുഡിഎഫില്‍ നിന്ന് പുറത്താക്കിയതല്ലെന്ന് പറയാൻ കഴിയുമോയെന്നും ജോസ് കെ മാണി ചോദിച്ചു.

അതേസമയം തുറന്നിട്ട വാതിലുകള്‍ അടയ്ക്കുന്നതാണ് നല്ലതെന്ന് ആയിരുന്നു കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് മോൻസ് ജോസഫിന്റെ മറുപടി. അവർ തുറന്നിട്ട വാതിലൂടെ അവർ കയറിയിറങ്ങട്ടേ. വേറെ ആർക്കാ കയറേണ്ടത്. ഞങ്ങള്‍ക്കാർക്കും കയറേണ്ട കാര്യമില്ലെന്നും മോൻസ് ജോസഫ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജോസ് കെ മാണിയെ യുഡിഎഫിലേക്ക് ക്ഷണിക്കുന്നില്ലെന്നും മോൻസ് ജോസഫ് പറഞ്ഞു. യുഡിഎഫില്‍ നില്‍ക്കുന്ന കേരള കോണ്‍ഗ്രസിനാണ് ഇനി പ്രസക്തിയുള്ളൂവെന്ന് ഉറച്ചുവിശ്വസിക്കുന്നുവെന്ന് മോൻസ് ജോസഫ് പറഞ്ഞു. കേരള കോൺഗ്രസ് പാർട്ടിയുടെ അറുപതാം ജന്മദിനത്തിൽ ആയിരുന്നു ഇരു നേതാക്കളുടെയും പ്രതികരണങ്ങൾ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക