2024 സെപ്റ്റംബറില്‍ പുറത്തിറക്കിയ എംജി വിൻഡ്‌സർ ഇവിക്ക് വൻ വില്‍പ്പനയാണ് ലഭിക്കുന്നത്. വില്‍പ്പന ചാർട്ടില്‍ ടാറ്റ നെക്‌സോണ്‍ ഇവിയെ ഒന്നാം സ്ഥാനത്ത് നിന്ന് പിന്തള്ളി ഇലക്‌ട്രിക് എംപിവി ഇന്ത്യൻ ഇവി വിപണിയില്‍ ആധിപത്യം തുടരുന്നു.ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വിറ്റഴിക്കപ്പെടുന്ന ഇലക്‌ട്രിക് കാറായി വിൻഡ്‌സർ ഇവി മറ്റൊരു വില്‍പ്പന നാഴികക്കല്ല് പിന്നിട്ടതായി ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ പ്രഖ്യാപിച്ചു.

വിപണിയില്‍ എത്തിയതിന് ശേഷമുള്ള ആറ് മാസത്തെ റെക്കോർഡ് സമയത്തിനുള്ളില്‍ എംപിവി 20,000 വില്‍പ്പന രേഖപ്പെടുത്തി.അതിന്റെ ഫ്യൂച്ചറിസ്റ്റിക് ഡിസൈൻ, നൂതന സാങ്കേതിക സവിശേഷതകള്‍, വിശാലമായ ക്യാബിൻ, സുസ്ഥിരവും ചെലവുകുറഞ്ഞതുമായ ഡ്രൈവിംഗ് അനുഭവം എന്നിവയെല്ലാം സംയോജിപ്പിച്ച്‌” വിൻഡ്‌സറിനെ ജനപ്രിയമാക്കുന്നതായി പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്ത്യയിലെ ജെഡബ്ല്യുഎസ്, എംജി സംയുക്ത സംരംഭത്തിന് കീഴില്‍ പുറത്തിറങ്ങുന്ന ആദ്യ ഉല്‍പ്പന്നമാണിത്. ഇന്ത്യയിലെ ആദ്യത്തെ ഇന്റലിജന്റ് സിയുവി എന്ന് വിശേഷിപ്പിക്കപ്പെടുന്ന എംജി വിൻഡ്‌സർ ഇവിക്ക് ബാറ്ററി-ആസ്-എ-സർവീസ് (ബാസ്) വാടക പദ്ധതിയില്‍ ലഭ്യമാണ്. 9.99 ലക്ഷം രൂപ വിലയുള്ള ഇതിന്റെ ഉപയോഗ ചെലവ് 3.9/കി.മീക്ക് മേല്‍ ആണെന്നും കമ്ബനി പറയുന്നു.

വിൻഡ്‌സർ ഇവി നിരയില്‍ എക്‌സൈറ്റ്, എക്‌സ്‌ക്ലൂസീവ്, എസെൻസ് എന്നീ മൂന്ന് വകഭേദങ്ങളുണ്ട്. യഥാക്രമം 14 ലക്ഷം, 15 ലക്ഷം, 16 ലക്ഷം രൂപയാണ് വില. പേള്‍ വൈറ്റ്, സ്റ്റാർട്ട്ബേർസ്റ്റ് ബ്ലാക്ക്, ടർക്കോയ്‌സ് ഗ്രീൻ, ക്ലേ ബീജ് എന്നീ നാല് കളർ ഓപ്ഷനുകളിലാണ് ഇത് വരുന്നത്. നിലവില്‍, ഈ ഇലക്‌ട്രിക് എംപിവി 38kWh LFP ബാറ്ററി പായ്ക്കില്‍ ലഭ്യമാണ്. ഇത് 331 കിലോമീറ്റർ അവകാശപ്പെടുന്ന റേഞ്ച് നല്‍കുന്നു. ഇതിന് ഫ്രണ്ട് ആക്‌സില്‍-മൗണ്ടഡ് മോട്ടോർ ഉണ്ട്, ഇത് പരമാവധി 136bhp പവറും 200Nm ടോർക്കും ഉത്പാദിപ്പിക്കുന്നു.

വിൻഡ്‌സർ ഇവിയില്‍ ഇക്കോ+, ഇക്കോ, നോർമല്‍, സ്‌പോർട് എന്നിങ്ങനെ നാല് ഡ്രൈവിംഗ് മോഡുകള്‍ വാഗ്ദാനം ചെയ്യുന്നു. 45kW ഫാസ്റ്റ് ചാർജർ ഉപയോഗിച്ച്‌ ബാറ്ററി പായ്ക്ക് 0 മുതല്‍ 80 ശതമാനം വരെ ചാർജ് ചെയ്യാൻ ഏകദേശം 55 മിനിറ്റ് എടുക്കും. ഈ ഇവിയില്‍ 3.3kW, 7.7kW AC ചാർജറുകള്‍ ഉണ്ട്, ഇത് യഥാക്രമം 14 മണിക്കൂറും 6.5 മണിക്കൂറും കൊണ്ട് ബാറ്ററി പൂജ്യം മുതല്‍ 100 ശതമാനം വരെ ചാർജ് ചെയ്യുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക