വാട്ടര്‍ റൈഡിനിടെ ഉണ്ടായ അപകടത്തില്‍ മലയാളി യുവതി മരിച്ചു. പിലാക്കൂല്‍ ഗാര്‍ഡന്‍സ് റോഡ് മാരാത്തേതില്‍ ലവീന റോഷനാണ് (നിമ്മി-34) മരിച്ചത്. തായ്‌ലാന്‍ഡിലെ ഫുക്കറ്റില്‍ വച്ച്‌ സെപ്റ്റംബര്‍ നാലിനായിരുന്നു അപകടം.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് അബോധാവസ്ഥയില്‍ സിങ്കപ്പൂര്‍ ആശുപത്രിയിലായിരുന്നു. ചികിത്സയ്ക്ക് നാട്ടിലേക്ക് മാറ്റാനിരിക്കെയാണ് മരണം. സിങ്കപ്പൂരിലാണ് ലവീനയും കുടുംബവും താമസം. മാതാപിതാക്കളോടും കുടുംബാഗങ്ങളോടുമൊപ്പം ബാങ്കോക്കില്‍ സന്ദര്‍ശനത്തിന് പോയപ്പോഴായിരുന്നു അപകടം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മൃതദേഹം ബുധനാഴ്ച രാവിലെ ആറിന് ധര്‍മ്മടം പാലയാട് യൂണിവേഴ്സിറ്റി സെന്ററിനടുത്തുള്ള ലിനാസില്‍ എത്തിച്ചു. കബറടക്കം 12-ന് സെയ്ദാര്‍ പള്ളി കബറിസ്താനില്‍ നടക്കും. പിതാവ്: മാരാത്തേയില്‍ നസീര്‍, മാതാവ്: ഷബീന നസീര്‍. ഭര്‍ത്താവ്: മുഹമ്മദ് റോഷന്‍. മകന്‍: ആദം ഈസ മുഹമ്മദ്. സഹോദരി: ഷസിന്‍ സിതാര (ദുബായ്). കേരള ബാര്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാനും കേരള വഖഫ് ബോര്‍ഡ് അംഗവുമായ അഡ്വ. എം. ഷറഫുദ്ദീന്റെ സഹോദരന്റെ മകളാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക