നടി മഞ്ജു പിള്ളയെ ഞെട്ടിച്ച് മകള്‍ ദയ സുജിത്ത്. അമ്മയുടെ മുഖം കയ്യില്‍ പച്ച കുത്തിയാണ് ദയ മഞ്ജുവിനെ ഞെട്ടിച്ചത്.സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഇതിന്റെ വിഡിയോ. മകളുടെ സർപ്രൈസ് കണ്ട് വികാരാധീനയാകുന്ന മഞ്ജുവിനേയും വിഡിയോയില്‍ കാണാം.
കൈത്തണ്ടയിൽ അമ്മയുടെ മുഖം പച്ചകുത്തി താരപുത്രി; കണ്ണ് നിറഞ്ഞ് നടി മഞ്ജു പിള്ള: ഹൃദ്യമായ വീഡിയോ ദൃശ്യങ്ങൾ കാണാം
ദിയയുടെ ഇടതു കയ്യിലായാണ് അമ്മയുടെ മുഖം പതിപ്പിച്ചത്. ‘പട്ടിയുടെ മാത്രമല്ല അമ്മയുടെ മുഖവും എന്റെ കയ്യിലുണ്ട്. ഇപ്പോള്‍ സന്തോഷമായില്ലേ’ എന്നാണ് ദയ ചോദിക്കുന്നത്. തന്നെ തോല്‍പ്പിച്ചു കളഞ്ഞു എന്നായിരുന്നു താരത്തിന്റെ മറുപടിയ ടാറ്റൂ കണ്ട് കണ്ണ് നിറഞ്ഞ് മകളെ കെട്ടിപ്പിടിച്ച് ചുംബിക്കുന്ന മഞ്ജുവിനേയും വിഡിയോയില്‍ കാണാം. മകളുടെ നെറ്റിയില്‍ ചുംബിക്കുന്ന ചിത്രം മഞ്ജു പിള്ള സ്വന്തം കയ്യില്‍ പച്ച കുത്തിയിട്ടുണ്ട്.
ടാറ്റൂ ആർട്ടിസ്റ്റായ കുല്‍ദീപാണ് വിഡിയോ പങ്കുവച്ചത്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നത്. ഹൃദയത്തിലും കൈയിലും മോള് ചേർത്ത് വച്ചിരിക്കുന്ന മുഖം അമ്മയുടെ മുഖം, അത് കണ്ടപ്പോള്‍ അമ്മയുടെ മുഖത്ത് വിരിഞ്ഞ അഭിമാനം, സന്തോഷം കണ്ടപ്പോള്‍ ഞങ്ങളുടെയും മനസ് നിറഞ്ഞു.. ചേച്ചി.- എന്നാണ് ഒരാള്‍ കുറിച്ചത്. അമ്മയുടെ മകള്‍ എന്നാണ് മറ്റൊരാളുടെ കമന്റ്.

















