പാർട്ടിയില്‍ ചേർന്ന കോണ്‍ഗ്രസ് കൗണ്‍സിലർമാരെ ഗംഗാജലവും ഗോമൂത്രവും ഉപയോഗിച്ച്‌ ശുദ്ധീകരിച്ച്‌ ബിജെപി എംഎല്‍എ.ജയ്പൂർ മുനിസിപ്പല്‍ കോർപ്പറേഷൻ ഹെറിറ്റേജ് (ജെഎംസിഎച്ച്‌) ഓഫീസിനെ അഴിമതിയില്‍ നിന്ന് ശുദ്ധീകരിക്കാനും ബിജെപിക്ക് പിന്തുണ നല്‍കുന്നതിന് മുമ്ബ് കോണ്‍ഗ്രസ് കൗണ്‍സിലർമാരെ സനാതനികള്‍ ആക്കി മാറ്റാനും വേണ്ടിയാണ് പാർട്ടിയുടെ ഹവാ മഹല്‍ എംഎല്‍എ ബല്‍മുകുന്ദ് ആചാര്യ കോർപറേഷൻ പരിസരത്തും കൗണ്‍സിലർമാരുടെ ദേഹത്തും ഗംഗാജലവും ഗോമൂത്രവും തളിച്ചത്. കൗണ്‍സിലർമാർ ഇത് കുടിക്കുകയും ചെയ്തു.

അഴിമതി ആരോപണം ഉയർന്നതിനെ തുടർന്ന് ജെഎംസിഎച്ച്‌ സിറ്റിങ് മേയർ മുനേഷ് ഗുർജാറിനെ ബിജെപി തല്‍സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. അവർക്ക് പകരം ഏഴ് കോണ്‍ഗ്രസ് കൗണ്‍സിലർമാരുടെയും ഒരു സ്വതന്ത്രന്റെയും പിന്തുണയോടെ കുസുമം യാദവിനെ തിരഞ്ഞെടുത്തു. ചൊവ്വാഴ്ച എട്ടുപേരും ബിജെപിയില്‍ ചേർന്നു. ബുധനാഴ്ച, യാദവ് ചുമതലയേല്‍ക്കുന്നതിന് മുൻപായിട്ടാണ് ജെഎംസിഎച്ച്‌ പരിസരവും കൗണ്‍സിലർമാരെയും ജെഎംസിഎച്ച്‌ ഉദ്യോഗസ്ഥരെയും ബല്‍മുകുന്ദ് ആചാര്യ ശുദ്ധീകരിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

”അവർക്ക് കുടിക്കാൻ ഗംഗാജലവും ഗോമൂത്രവും നല്‍കി. ചെവിയില്‍ വേദമന്ത്രങ്ങള്‍ ഉരുവിട്ടു, ഇപ്പോള്‍ അവർ പൂർണ്ണമായും സനാതനന്മാരാണ്,” കോണ്‍ഗ്രസ് കൗണ്‍സിലർമാർ ബിജെപിയില്‍ ചേർന്നതിനെക്കുറിച്ച്‌ ബാല്‍മുകുന്ദ് ആചാര്യ പറഞ്ഞു. മുനിസിപ്പല്‍ കോർപ്പറേഷനിലെ ഉദ്യോഗസ്ഥരും ശുദ്ധീകരിക്കപ്പെട്ടതായി അദ്ദേഹം പറഞ്ഞു. അവർ ഇതുവരെ അശുദ്ധരായിരുന്നു. അഴിമതി പോലുള്ള കാര്യങ്ങള്‍ ചെയ്യാൻ അവർ നിർബന്ധിതരായി. ഇപ്പോള്‍ അവർ അഴിമതിയില്‍ നിന്ന് മുക്തരായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജെഎംസിഎച്ച്‌ ഉദ്യോഗസ്ഥർക്കും ഗംഗാജലും ഗോമൂത്രവും കുടിക്കാൻ നല്‍കിയോ എന്ന ചോദ്യത്തിന്, മേയർ ചുമതലയേല്‍ക്കുന്നതിന് മുമ്ബ് ഗംഗാജലും ഗോമൂത്രവും എല്ലാവർക്കും നല്‍കിയതായി അദ്ദേഹം പറഞ്ഞു. ഗംഗാജലവും ഗോമൂത്രവും കുടിച്ചാല്‍ നിങ്ങള്‍ എന്ത് കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും അവയില്‍ നിന്ന് മോചനം നേടാൻ കഴിയുമെന്നാണ് നമ്മുടെ സംസ്കാരത്തില്‍ വിശ്വസിക്കുന്നത്. ഇപ്പോള്‍ അവരെല്ലാം സനാതനികളാണെന്ന് അദ്ദേഹം പറഞ്ഞു.

അഴിമതി നടന്നതിനാനാലാണ് താൻ ജെഎംസി ഓഫീസില്‍ ഗംഗാജലും ഗോമൂത്രവും തളിച്ചതെന്നും ഇന്ന് മുതല്‍ ജെഎംസിഎച്ച്‌ അഴിമതി രഹിതമാണെന്നും ബല്‍മുകുന്ദ് ആചാര്യ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ഗംഗാജലവും ഗോമൂത്രവും കലർത്തിയത് ഒരു ബോട്ടിലില്‍ താൻ എപ്പോഴും കൈയില്‍ കരുതാറുണ്ട്. എന്റെ കാറില്‍ എപ്പോഴും ഈ ബോട്ടില്‍ ഉണ്ടാകും. ദിവസവും ഞാനത് കുടിക്കും,” അദ്ദേഹം പറഞ്ഞു.

“കോർപ്പറേഷനെ അഴിമതിയില്‍ നിന്നും നിന്നും മുക്തമാക്കാനും ശുദ്ധീകരണത്തിനുമാണ് അദ്ദേഹം ഗംഗാജലവും ഗോമൂത്രവും തളിച്ചത്. മേയറുടെ ഓഫീസിലും പിന്നീട് മേയറുടെ ക്യാബിനിലും തളിച്ചു. ഞങ്ങളുടെ ദേഹത്ത് തളിക്കുമ്ബോള്‍ ഞങ്ങള്‍ പിഎയുടെ മുറിയിലായിരുന്നു. ഹൈന്ദവ മതത്തില്‍ ഇത് സാധാരണമാണ്. ഇതൊരു സംസ്കാരമാണ്. അതൊരു വലിയ കാര്യമല്ല,” ശുദ്ധീകരിക്കപ്പെട്ട കൗണ്‍സിലർമാരില്‍ ഒരാളായ മനോജ് മുദ്ഗല്‍ പറഞ്ഞു.

“ഞങ്ങള്‍ എന്ത് പറയും, അദ്ദേഹം ഞങ്ങളെക്കാള്‍ മുതിർന്ന വ്യക്തിയാണ്, ഞങ്ങളുടെ സീനിയറാണ്. ജെഎംസി ഹെറിറ്റേജ് ഹെഡ് ഓഫീസില്‍ മുഴുവൻ അദ്ദേഹം ഗംഗാജലം തളിച്ചു. അഴിമതിയില്‍നിന്നും മോചനം നേടുന്നതിനാണ് അദ്ദേഹം ശുദ്ധീകരണ പ്രക്രിയ നടത്തുന്നതെന്ന് പറഞ്ഞിരുന്നു,” മറ്റൊരു കൗണ്‍സിലർ ജ്യോതി ചൗഹാൻ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക