നഗ്നപൂജയ്ക്കിടെ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതിയില്‍ പോലീസ് മൊഴി രേഖപ്പെടുത്തി. ഭര്‍ത്താവിന്‍റെ രോഗം ഭേദമാക്കുന്നതിന് സമീപിച്ച തന്നെ തിരുവനന്തപുരത്തെ ഹോട്ടലിലെത്തിച്ച്‌ നഗ്നപൂജ നടത്തുന്നതിനിടെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരിയായ എറണാകുളം സ്വദേശിയായ വീട്ടമ്മ പാലാരിവട്ടം പോലീസിന് നല്‍കിയിട്ടുള്ള മൊഴി.

തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിയായ അനീഷ് ജ്യോതിഷ് എന്ന പൂജാരിക്കെതിരേയാണ് പരാതി. മൊഴി രേഖപ്പെടുത്തിയ പോലീസ് ഇത് പരിശോധിച്ച ശേഷമാകും തുടര്‍ നടപടികളിലേക്ക് കടക്കുക. സംഭവം 2022ല്‍ നടന്നതാണെന്നാണ് വീട്ടമ്മയുടെ പരാതിയില്‍ പറയുന്നത്. പീഡനം നടന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് പോലീസില്‍ പരാതി ലഭിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇപ്പോള്‍ പരാതി നല്‍കാനിടയായ സാഹചര്യം, പരാതിയില്‍ ആരോപണം ഉന്നയിച്ചിട്ടുള്ള അനീഷ് ജ്യോതിഷ് എന്നയാളുടെ പശ്ചാത്തലം തുടങ്ങിയവ പരിശോധിച്ച ശേഷമാകും കൂടുതല്‍ നടപടികളിലേക്ക് നീങ്ങുകയെന്ന് പാലാരിവട്ടം പോലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക